Kerala Pranamam

സര്‍ക്കാരിന് ലാഭവിഹിതത്തിലാണ് കണ്ണ്; കേരളവും കേന്ദ്രവും അനിയന്‍ ബാവ, ചേട്ടന്‍ ബാവ പോലെയാണെന്ന് കെ സുധാകരന്‍

 

കണ്ണൂര്‍: സംസ്ഥാനത്ത് എന്ത് നിര്‍മാണം നടത്തിയാലും സര്‍ക്കാര്‍ കമ്മീഷന്‍ പറ്റുമെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. കെ റെയില്‍ ഉള്‍പ്പടെയുള്ള എല്ലാം കമ്മീഷന്‍ അടിച്ചെടുക്കാനുള്ള പദ്ധതികളാണെന്നും, സര്‍ക്കാരിന് ലാഭവിഹിതത്തിലാണ് കണ്ണെന്നും അദ്ദേഹം ആരോപിച്ചു. കേരളവും കേന്ദ്രവും അനിയന്‍ ബാവ ചേട്ടന്‍ ബാവ പോലെയാണെന്നും സുധാകരന്‍ വിമര്‍ശിച്ചു. യു പി എ സര്‍ക്കാര്‍ ഉണ്ടാക്കിയതെല്ലാം ബി ജെ പി സര്‍ക്കാര്‍ വിറ്റ് തുലയ്ക്കുകയാണെന്നും, കേരളത്തിലും സമാന സാഹചര്യമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കേരളത്തില്‍ എല്ലാം അഴിമതിയാണ്. മുട്ടില്‍ മരംമുറി കേസില്‍ അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്തും. മുഖ്യമന്ത്രിയുടെ അടുപ്പക്കാരാണ് ഇതിന് പിന്നിലുള്ളതെന്നും, മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്ത് കള്ളക്കടത്ത് നടത്തിയെന്നും സുധാകരന്‍ പറഞ്ഞു.