Media in Kerala becoming 'mouthpiece' of CPI(M), says Congress leader Ramesh  Chennithala | Latest News India - Hindustan Times

കൊല്ലം: രാഷ്ട്രപതിക്ക് ഓണററി ഡിലിറ്റ് നല്‍കാന്‍ കേരള സര്‍വകലാശാല വിസമ്മതിച്ചതാണ് ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണമെന്ന ഗുരുതര ആരോപണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിലൂടെ പുറത്തു വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. താന്‍ വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ പൊതു സമൂഹത്തോട് പറഞ്ഞിട്ടുള്ളുവെന്നും രാജ്യത്തിന്റെ അന്തസിനെ ബാധിക്കുന്ന വിഷയങ്ങളിലുള്‍പ്പെടെ തര്‍ക്കമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞത് ഗൗരവമായി കാണേണ്ടതാണ്. ഈ അവസരത്തില്‍ പല കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തയാറാകണം. ഇന്ത്യന്‍ പ്രസിഡന്റിന് ഓണററി ഡി ലിറ്റ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കില്‍ എന്നാണെന്ന് വ്യക്തമാക്കണം. വൈസ് ചാന്‍സലര്‍, ഗവര്‍ണറുടെ നിര്‍ദേശം സിന്‍ഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വയ്ക്കുന്നതിന് പകരം സര്‍ക്കാരിന്റെ അഭിപ്രായം തേടിയെങ്കില്‍ അത് ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണ്. കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍, അദ്ദേഹത്തിന്റെ കാലാവധി തീരും മുന്‍പ് മൂന്ന് പേര്‍ക്ക് ഓണററി ഡി ലിറ്റ് നല്‍കാനുള്ള തീരുമാനം ഗവര്‍ണറുടെ അനുമതിക്കായി സമര്‍പ്പിച്ചിരുന്നുവെങ്കില്‍ എന്നാണ് പട്ടിക സമര്‍പ്പിച്ചത്. ആരുടെയൊക്കെ പേരാണ് പട്ടികയിലുള്ളതെന്നും ഉള്‍പ്പെടെ ആറ് ചോദ്യങ്ങളാണ് ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ ചെന്നിത്തല ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…