സംസ്ഥാനത്ത് സര്‍ണവില കുത്തനെ ഇടിയുന്നു. വ്യാഴാഴ്ച പവന് 520 രൂപ കുറഞ്ഞ് സംസ്ഥാനത്ത് സ്വര്‍ണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു.വ്യാഴാഴ്ച പവന് 520 രൂപ കുറഞ്ഞ് 33,440 രൂപയായി. 4180 രൂപയാണ് ഗ്രാമിന്റെ വില.ഇതിനുമുമ്ബ് പവന്റെ വില 33,400ലെത്തിയത് 2020 മെയ് ഒന്നിനായിരുന്നു. ഇതോടെ റെക്കോഡ് നിലവാരമായ 42,000 രൂപയില്‍നിന്ന് വിലയിലുണ്ടായ ഇടിവ് 8,560 രൂപയായി.ദേശീയ വിപണിയില്‍ 24 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന്റെ വിലയും പത്തുമാസത്തെ താഴ്ന്ന നിലവാരത്തിലാണ്. 44,768 രൂപയാണ് വില.ഏറ്റവും ഉയര്‍ന്ന നിലവാരമായ 56,200 രൂപയില്‍നിന്ന് 11,500 രൂപയാണ് കുറഞ്ഞത്. ഈവര്‍ഷം തുടക്കംമുതലാണെങ്കില്‍ 5000 രൂപയിലധികമാണ് കുറഞ്ഞത്.4180 രൂപയാണ് ഗ്രാമിന്റെ വില.







