കോഴിക്കോട് | സിപിഎമ്മിനെതിരെ മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ എംഎല്‍എ. സിപിഎമ്മിനേക്കാള്‍ വലിയ വര്‍ഗീയത മറ്റാരും പറയുന്നില്ലെന്ന് എം കെ മുനീര്‍ ആരോപിച്ചു.
സംസ്ഥാനത്തെ ഏത് ക്യാമ്പസിലാണ് തീവ്രവാദം വളര്‍ത്തുന്നതെന്ന് വ്യക്തമാക്കണം. അങ്ങനെയുണ്ടെങ്കില്‍ അതിനെ ചെറുക്കാന്‍ മുസ്ലിം ലീഗും ഉണ്ടാകും. ലവ് ജിഹാദ്, നാര്‍കോട്ടിക് ജിഹാദ്, തീവ്രവാദം എന്നീ വിവാദ വിഷയങ്ങളില്‍ മുഖ്യമന്ത്രി ഇനിയെങ്കിലും പ്രതികരിക്കണം. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ അധികബാച്ച് അനുവദിക്കാത്തത് വിദ്യാര്‍ഥികളെ രണ്ട് തട്ടിലാക്കും. കെ റെയിലിന് പിന്നില്‍ സ്ഥാപിത താല്‍പര്യമുണ്ടെന്നും എം കെ മുനീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…