
സിറിയയിലെ ഐ്.എസ്. താവളമായ ബാഗ് ഹൗസില്‍ താമസിച്ചിരുന്ന ജനങ്ങളെ യു.എസ്. പട്ടാളം ഒഴിപ്പിക്കുന്നു.
ഡമാസ്‌കസ്: സിറിയയില്‍നിന്ന് ഇസ്ലാമിക് സ്റ്റേറ്റിനെ (ഐ.എസ്) പൂര്‍ണമായും നശിപ്പിച്ചുവെന്ന് അവകാശപ്പെട്ട് അമേരിക്ക. ലക്ഷ്യം നേടിയതിനെ തുടര്‍ന്ന് സ്വന്തം സൈന്യത്തെ സിറിയയില്‍നിന്നു പിന്‍വലിച്ചെന്നും യു.എസ് പറയുന്നു. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസ് (എസ.്ഡി.എഫ്) ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. ഐ.എസിന്റെ അവസാന താവളവും വീണെങ്കിലും അവരുടെ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും പോരാട്ടം തുടരുമെന്നും വിമതസേനാസഖ്യം പ്രഖ്യാപിച്ചു.
ടണലുകളില്‍ കഴിഞ്ഞിരുന്ന നിരവധി ഐ.എസ് ഭീകരരാണു പുറത്തെത്തി അമേരിക്കന്‍ നേതൃത്വത്തിലുള്ള സേനയ്ക്കു മുന്നില്‍ കീഴടങ്ങുന്നത്. കീഴടങ്ങുന്ന വിദേശ ഭീകരര്‍ ഭാവിയില്‍ ഭീഷണിയാകുമെന്നും അത് ഒഴിവാക്കണമെന്നും സിറിയയിലെ കുര്‍ദ് സേന മുന്നറിയിപ്പു നല്‍കുന്നു. ഇനിയും കുടുതല്‍ ഭീകരര്‍ ടണലുകളില്‍ ഒളിഞ്ഞിരിക്കാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ വിലയിരുത്തുന്നു.
കിഴക്കന്‍ സിറിയയിലെ ബഗൗസില്‍നിന്നാണ് അവസാനത്തെ ജിഹാദിയെയും പിടികൂടിയതെന്നാണു സൂചന. പക്ഷേ സിറിയയുടെ വിദൂര മരുഭൂമിയിലും ഇറാഖിലെ നഗരങ്ങളിലും ഐ.എസ് ഭീകരര്‍ ഒളിവിലുണ്ടെന്നാണു നിഗമനം. അതേസമയം, ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി എവിടെയാണെന്ന് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ജീവനോടെയോ അല്ലാതെയോ ബഗ്ദാദിയെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണു വിവരം. ബഗ്ദാദി ഇറാഖില്‍ ഉണ്ടെന്നാണ് യു.എസിന്റെ കണക്കുകൂട്ടല്‍.
2014 ജൂലൈയില്‍ മൊസൂളിലെ ഗ്രേറ്റ് മോസ്‌കില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയാണ് ഐ.എസ് തലവനായ അബൂബക്കര്‍ അല്‍ ബഗ്ദാദി ലോകത്തെ മുസ്ലിംകളുടെ ‘ഖലീഫ’യായി സ്വയം പ്രഖ്യാപിച്ചത്. ടൈഗ്രിസ് നദിയൊഴുകുന്ന മൊസൂള്‍ ചരിത്രശേഷിപ്പുകളുടെയും വ്യവസായങ്ങളുടെയും നഗരമായിരുന്നു. സമ്പന്നമായ എണ്ണപ്പാടങ്ങളുള്ള മൊസൂളിനെ തലസ്ഥാനമാക്കിയായിരുന്നു ഐ.എസിന്റെ പിന്നീടുളള വളര്‍ച്ച.
ഇറാഖിലെ യു.എസ് അധിനിവേശത്തോടുള്ള ചെറുത്തുനില്‍പിന്റെ ഭാഗമായി അല്‍ ഖൊയിദയിലെ ഒരു വിഭാഗമാണ് ഐ.എസ് ആയി രൂപമെടുത്തത്. പരസ്യമായി തലയറുത്തും സ്വവര്‍ഗാനുരാഗികളെ കെട്ടിടങ്ങളില്‍നിന്ന് എറിഞ്ഞു കൊന്നും താടി വളര്‍ത്താത്ത പുരുഷന്‍മാരെയും പര്‍ദ്ദയും ശിരോവസ്ത്രവും ധരിക്കാത്ത സ്ത്രീകളെയും തടവുകാരാക്കിയും പിടികൂടുന്ന സ്ത്രീകളെ ലൈംഗിക അടിമകളാക്കിയും ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്തിയാണ് ഐ.എസ് പിടിമുറുക്കിയത്. യസീദി വിഭാഗത്തില്‍പ്പെട്ടവരെ നിരത്തിനിര്‍ത്തി വെടിവച്ചു കൊല്ലുന്ന ചിത്രങ്ങള്‍ ലോകമനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു. മൊസൂള്‍ പിടിച്ചെടുത്ത ഭീകരര്‍, ആഭ്യന്തര യുദ്ധം നടക്കുന്ന സിറിയയിലും കടന്നുകയറി ആധിപത്യം നേടുകയായിരുന്നു.
അഫ്ഗാനിസ്ഥാന്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലും ഐ.എസ് അനുകൂല ഭീകരസംഘടനകള്‍ ശക്തമാണ്. സിറിയയില്‍ ഐ.എസിനെ പൂര്‍ണമായും ഇല്ലായ്മ ചെയ്യാനായിട്ടില്ലെന്നാണു സിറിയയുടെ യു.എന്‍ അംബാസഡര്‍ ബഷാര്‍ ജഫാറിയുടെ വാദം. റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെ സിറിയ സൈന്യമാണു യഥാര്‍ഥ ഐ.എസ് വിരുദ്ധ യുദ്ധം നടത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
47 വയസുള്ള ബഗ്ദാദിക്ക്, മുന്‍പു നടന്ന ആക്രമണങ്ങളില്‍ പലതവണ പരുക്കു പറ്റിയിട്ടുണ്ട്. ജീവനോടെ പിടിക്കാനുള്ള ശ്രമങ്ങള്‍ പക്ഷേ വിജയിച്ചില്ല. 25 മില്യന്‍ ഡോളറാണ് ബഗ്ദാദിയെ പിടികൂടുന്നവര്‍ക്കു യു.എസ് പ്രഖ്യാപിച്ച പാരിതോഷികം. ബഗ്ദാദിയുടെ ശക്തി എന്നു വിശേഷിപ്പിക്കപ്പെടുന്ന മൂന്നു പേരെ – സഹോദരന്‍ ജുമ, ഡ്രൈവറും ബോഡിഗാര്‍ഡുമായ അബ്ദുല്‍ലത്തീഫ് അല്‍-ജുബുറി, കൂട്ടുകാരന്‍ സൗദ്-അല്‍-ഖുര്‍ദി – പിടികൂടാനായതും നേട്ടമായി.







