Home Breaking News സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീമില്‍ അംഗമാണോ? ഏപ്രില്‍-ജൂണ്‍ പാദത്തിലെ പലിശ അറിയാം

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീമില്‍ അംഗമാണോ? ഏപ്രില്‍-ജൂണ്‍ പാദത്തിലെ പലിശ അറിയാം

1
0

 

 

Senior Citizen Savings Scheme: Interest Rate Unchanged For April-June Quarter

സാധാരണയായി സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം പോലുള്ള പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് പ്ലാനുകളുടെ പലിശ നിരക്കുകള്‍ ഓരോ പാദത്തിലും സര്‍ക്കാര്‍ പരിഷ്‌കരിക്കും
ഇന്ത്യയിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സുരക്ഷിതമായ ഒരു നിക്ഷേപ മാര്‍ഗമായാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം. നികുതി ആനുകൂല്യങ്ങള്‍ക്കൊപ്പം ഉറപ്പുള്ള വരുമാനവും എസ്സിഎസ്എസ് നല്‍കുന്നു. 60 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്നവര്‍ക്കാണ് എസ്സിഎസ്എസ് ലഭ്യമാകുക. സാധാരണയായി സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം പോലുള്ള പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് പ്ലാനുകളുടെ പലിശ നിരക്കുകള്‍ ഓരോ പാദത്തിലും സര്‍ക്കാര്‍ പരിഷ്‌കരിക്കും. മറ്റുള്ള സേവിംഗ്‌സ് പ്രോഗ്രാമുകളേക്കാളും എസ്സിഎസ്എസ് സ്‌കീമിന് സര്‍ക്കാര്‍ ഉയര്‍ന്ന പലിശ നിരക്ക് അനുവദിച്ചിട്ടുണ്ട്. ഇത്തവണ ഏപ്രില്‍-ജൂണ്‍ പാദത്തിലെ പലിശ നിരക്കില്‍ മാറ്റമില്ല.
കഴിഞ്ഞ നവംബറില്‍ സീ നിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീമിന്റെ ചില പ്രധാന മാനദണ്ഡങ്ങളില്‍ കേന്ദ്രം മാറ്റം വരുത്തിയിരുന്നു. അവ ഏതൊക്കെയെന്ന നോക്കാം
1. നിലവില്‍, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ലഭിച്ച് ഒരു മാസത്തിനുള്ളില്‍ നിക്ഷേപം നടത്തണം. ഇത് മൂന്ന് മാസമാക്കി വര്‍ധിപ്പിച്ചു.
2.ജോലിക്കിടെ മരണമടഞ്ഞ സര്‍ക്കാര്‍ ജീവനക്കാരുടെ ജീവിതപങ്കാളിക്കും പദ്ധതിയില്‍ നിക്ഷേപിക്കാന്‍ പുതിയ നിയമങ്ങള്‍ അനുമതി നല്‍കുന്നു. മരിച്ച സര്‍ക്കാര്‍ ജീവനക്കാരന് അന്‍പത് വയസ്സ് തികഞ്ഞതാണെങ്കില്‍, ഇത് അനുവദിക്കും. വിരമിക്കല്‍ ആനുകൂല്യത്തിനോ മരണ നഷ്ടപരിഹാരത്തിനോ അര്‍ഹതയുള്ള എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ ആനുകൂല്യം നല്‍കും.ഇത് യോഗ്യതയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും മരണമടഞ്ഞ സര്‍ക്കാര്‍ ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
3.പുതിയ ചട്ടങ്ങള്‍ അനുസരിച്ച്, നിക്ഷേപത്തിന്റെ ഒരു വര്‍ഷത്തെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍, നിക്ഷേപത്തിന്റെ ഒരു ശതമാനം തടഞ്ഞുവയ്ക്കപ്പെടും. ഒരു വര്‍ഷം കഴിയുന്നതിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍ മുഴുവന്‍ തുകയും അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കുമെന്നതായിരുന്നു നേരത്തെയുള്ള ചട്ടം
4.അക്കൗണ്ട് ഉടമകള്‍ക്ക് ഇപ്പോള്‍ എത്ര ബ്ലോക്കുകളിലേക്കും അക്കൗണ്ട് വിപുലീകരിക്കാന്‍ കഴിയും, ഓരോ ബ്ലോക്കും മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കും. മുമ്പ് ഒരു തവണ മാത്രമാണ് നീട്ടല്‍ അനുവദിച്ചിരുന്നത്.
5. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നീട്ടുന്ന നിക്ഷേപങ്ങള്‍ക്ക് ബാധകമായ പലിശ നിരക്ക് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മെച്യൂരിറ്റി തീയതിയിലോ നീട്ടിയ മെച്യൂരിറ്റി തീയതിയിലോ ബാധകമായ പലിശ നിരക്ക് ലഭിക്കും..
6. പ്രൊവിഡന്റ് ഫണ്ട് കുടിശ്ശികകള്‍, ഗ്രാറ്റുവിറ്റികള്‍, കമ്മ്യൂട്ടഡ് പെന്‍ഷന്‍ എന്നിവ പോലുള്ളവ ഉള്‍ക്കൊള്ളുന്ന റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളുടെ വ്യാപ്തി സര്‍ക്കാര്‍ നിര്‍വചിച്ചിട്ടുണ്ട്. റിട്ടയര്‍മെന്റ് അല്ലെങ്കില്‍ സൂപ്പര്‍ആനുവേഷന്‍ കാരണം വ്യക്തികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എസ്സിഎസ്എസിലെ നിക്ഷേപത്തിന് യോഗ്യമാണെന്ന് ഇതിലൂടെ ഉറപ്പാക്കുന്നു.

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here