പത്തനംതിട്ട: കേരളാ വനിതാ കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റായി സുജ ബിനോയി (റാന്നി)യെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ലില്ലിക്കുട്ടി ശാമുവേല്‍ (വൈസ് പ്രസിഡന്റ്), മിനി മുരളി, ശാന്തി സുനില്‍ (ജനറല്‍ സെക്രട്ടറിമാര്‍), ഷേര്‍ളി സാം (ട്രഷറര്‍), എന്നിവരെ തിരിഞ്ഞെടുത്തു. യോഗം പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സനോജ് മേമന ഉദ്ഘാടനം ചെയ്തു. ലില്ലിക്കുട്ടി ശാമുവേല്‍ അദ്ധ്യക്ഷത വഹിച്ചു.പാര്‍ട്ടി ഭാരവാഹികളായ ഷിബു ഏബ്രഹാം, മെഹബൂബ് ഖാന്‍, കെ. എം. ശാമുവേല്‍, ഡോ. ജോര്‍ജ് ജോസഫ്, ഷിബു റ്റി.സാം, പറക്കോട് മുരളി,സജി ഇടിക്കുള,സുജ ബിനോയ്, ഷേര്‍ളി സാം, മിനി മുരളി, ശാന്തി സുനില്‍, അനു മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.







