
സുപ്രഭാതത്തിലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പരസ്യത്തെ ചുവന്ന വരയിട്ട് വെട്ടി മുഈന്‍ അലി ശിഹാബ് തങ്ങള്‍
സുപ്രഭാതം പത്രത്തിലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പരസ്യത്തിനെതിരെ പാണക്കാട് സയീദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍. പരസ്യം പ്രസിദ്ധീകരിച്ച സുപ്രഭാതം പത്രത്തിന്റെ ആദ്യ പേജ് ചുവന്ന കളറില്‍ മാര്‍ക്ക് ചെയ്താണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. തൊട്ട് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിന് വോട്ട് അഭ്യര്‍ത്ഥിച്ച് യുഡിഎഫ് സുപ്രഭാതത്തില്‍ നല്‍കിയ പരസ്യവും പങ്കുവെച്ചിട്ടുണ്ട്.
നിശബ്ദമായി കടന്ന് പോകേണ്ട ദിവസത്തെയും വെറുതെ വിടില്ല പാലക്കാട്ടെ രാഷ്ട്രീയനേതൃത്വം. ഇന്നത്തെ ചര്‍ച്ച എല്‍ഡിഎഫിന്റെ സുന്നി പത്രങ്ങളിലെ ഫുള്‍ പേജ് പരസ്യമാണ്. കോണ്‍ഗ്രസിന്റെ വാരിയറായ സന്ദീപിനുള്ള കൊട്ടെങ്കിലും തട്ട് എല്‍ഡിഎഫിന് തന്നെയായി. വിഭാഗീയതയും വര്‍ഗീയതയും പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ് പരസ്യത്തിലൂടെ സിപിഐഎമെന്ന് ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു. വിവാദ പത്രപരസ്യത്തിന് എതിരെ യൂഡിഎഫ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ സാധ്യതയുണ്ട്.
സമസ്തയുടെ മുഖപത്രമായ സപ്രഭാതത്തിന്റെ ഒന്നാം പേജിലാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പലഘട്ടങ്ങളിലായി സന്ദീപ് പറഞ്ഞ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളാണ് പരസ്യത്തിലുള്ളത്. ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി ‘സരിന്‍ തരംഗം’ എന്ന തലക്കെട്ടോടെ നല്‍കിയ പരസ്യത്തിന് താഴെയാണ് സന്ദീപിന്റെ ന്യൂനപക്ഷ വിരുദ്ധ പോസ്റ്റുകളും പ്രസ്താവനകളും പരസ്യമായി ഇടതുമുന്നണി നല്‍കിയിരിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് വിവിധ പ്രതികരണങ്ങളാണ് വരുന്നത്. രാഷ്ട്രീയത്തില്‍ എല്ലാവരും വിമര്‍ശനത്തിന് വിധേയരാണെന്നും സന്ദീപ് വാര്യയുടെ പാണക്കാട് സന്ദര്‍ശനം മുസ്ലിം ലീഗ് ഒഴിവാക്കണമായിരുന്നുവെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് ട്വന്റി ഫോറിനോട് പറഞ്ഞു.വിമര്‍ശിക്കരുത് എന്ന നിര്‍ബന്ധമുണ്ടെങ്കില്‍ വിമര്‍ശനം ക്ഷണിച്ചുവരുന്ന പ്രസ്താവനയില്‍ നിന്നും രാഷ്ട്രീയ പ്രചാരണത്തില്‍ നിന്നും സാദിഖലി തങ്ങള്‍ മാറിനില്‍ക്കണമെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വിമര്‍ശനം സഹിക്കുന്നില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ ആക്കുന്നതാണ് നല്ലത് എന്നും കെ ടി ജലീലിന്റെ പരിഹാസം. പാണക്കാട് തങ്ങള്‍ക്കെതിരെ സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റിയും രംഗത്തെത്തി. അധികാരത്തിനുവേണ്ടി ലീഗ് , ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള മതമൗലിക കക്ഷികളുമായി രാഷ്ട്രീയ ചങ്ങാത്തം സ്ഥാപിക്കുമ്പോള്‍ രാഷ്ട്രീയ വിമര്‍ശനം സ്വാഭാവികമാണെന്ന് സിപിഐഎം. സാദിഖലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച്, ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ലേഖനം വന്നു.
Home Breaking News സുപ്രഭാതത്തിലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പരസ്യത്തെ ചുവന്ന വരയിട്ട് വെട്ടി മുഈന്‍ അലി ശിഹാബ് തങ്ങള്‍









