
പാലക്കാട്: തൃശൂര്‍ ഒല്ലൂരില്‍ സന്ദര്‍ശനം നടത്തുേമ്പാഴാണ് നടനും രാജ്യസഭാ എം പി യുമായ സുരേഷ്‌ഗോപി ഒല്ലൂര്‍ എസ് ഐയെക്കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചത്. സംഭവത്തില്‍ സുരേഷ് ഗോപിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ നിറയുകയാണ്. എന്നാല്‍ സുരേഷ് ഗോപിയുടെ നിലപാടിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് വേറിട്ട പ്രതിഷേധം സംഘടിച്ചു. സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്താണ് യൂത്ത് കോണ്‍ഗ്രസ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് ചെറാട് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പ്രോട്ടോക്കോള്‍ ഇല്ലായെന്നിരിയ്‌ക്കേ എസ് ഐയെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് സല്യൂട്ടടിപ്പിച്ച സുരേഷ് ഗോപിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. ബഹുമാനവും ആദരവും ചോദിച്ച് വാങ്ങേണ്ടതല്ലെന്നും സംഭവത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.സംഭവത്തില്‍ പൊലീസ് അസോസിയേഷനും സുരേഷ് ഗോപിയ്‌ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. പ്രോട്ടോക്കോള്‍ പ്രകാരം എംപിയെ സല്യൂട്ട് ചെയ്യേണ്ടതില്ലെന്ന് അസോസിയേഷന്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ രാജ്യസഭാ ചെയര്‍മാന് പരാതി നല്‍കാനാണ് സുരേഷ് ഗോപി പറയുന്നത്.ഒല്ലൂരില്‍ ശക്തമായ കാറ്റുമൂലം നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിയ്ക്കുമ്പോഴായിരുന്നു വിവാദ സംഭവം. തൃശൂര്‍ മേയറും മുന്‍പ് പൊലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്നാരോപിച്ച് രംഗത്ത് വന്നത് വിവാദമായിരുന്നു.’എം പി യുടെ മുമ്പില്‍ വാഹനം കൊണ്ടു വന്നിട്ട് ഓഫീസര്‍ ഇരിക്കുന്നത് ശരിയല്ല’; സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എംപി ഒല്ലൂര്‍ എസ്.ഐയെകൊണ്ട് സല്യൂട്ട് അടിപ്പിച്ചെന്ന വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി എം.പി. എം പി യുടെ മുമ്പില്‍ വാഹനം കൊണ്ടു വന്നിട്ട് ഓഫീസര്‍ ഇരിക്കുന്നത് ശരിയല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പരാതി ഉള്ളവര്‍ രാജ്യ സഭ ചെയര്‍മാനോട് പരാതി അറിയിക്കട്ടെ. വളരെ സൗമ്യമായിട്ടാണ് എസ്.ഐയെ വിളിച്ചു വരുത്തിയത്. താന്‍ തിരിച്ചു സല്യൂട്ട് അടിച്ചതായി സുരേഷ് ഗോപി വ്യക്തമാക്കി.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












