Home Breaking News സുശാന്ത് സിംഗിന്റെ മരണം; അസിസ്റ്റന്റ് ഫിലിം ഡയറക്ടര്‍ ഋഷികേശ് പവാര്‍ കസ്റ്റഡിയില്‍

സുശാന്ത് സിംഗിന്റെ മരണം; അസിസ്റ്റന്റ് ഫിലിം ഡയറക്ടര്‍ ഋഷികേശ് പവാര്‍ കസ്റ്റഡിയില്‍

2
0

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ് പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസില്‍ അസിസ്റ്റന്റ് ഫിലിം ഡയറക്ടര്‍ ഋഷികേശ് പവാര്‍ കസ്റ്റഡിയില്‍ . നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ സംഘമാണ് പവാറിനെ കസ്റ്റഡിയിലെടുത്തത്. സുശാന്ത് സിംഗിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ഋഷികേശ് പവാര്‍.ലഹരിമരുന്നു കേസില്‍ നേരത്തേ അറസ്റ്റിലായവരില്‍ നിന്നുമാണ് ഋഷികേശിനെക്കുറിച്ചുള്ള സൂചന ലഭിച്ചത്. 2020 ജൂലൈ 14ന് ആയിരുന്നു സബര്‍ബന്‍ ബാന്ദ്രയിലെ വസതിയില്‍ സുശാന്ത് സിംഗിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പട്ട് സുശാന്തിന്റെ സുഹൃത്തു റിയ ചക്രബര്‍ത്തി അടക്കം ബോളിവുഡിലെ നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here