Home National സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ മോഡി സിനിമ ഷൂട്ടിംഗിന്റെ തിരക്കില്‍; കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്

സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ മോഡി സിനിമ ഷൂട്ടിംഗിന്റെ തിരക്കില്‍; കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്

8
0

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വേണ്ട പ്രാധാന്യം നല്‍കിയില്ലെന്ന് കോണ്‍ഗ്രസ്. സൈനികരുടെ വീരമൃത്യു ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.

രാജ്യം മുഴുവന്‍ ജവാന്‍മാരുടെ വിയോഗത്തില്‍ വിലപിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ സിനിമ ഷൂട്ടിങിന്റെ തിരക്കിലായിരുന്നു. ലോകത്ത് ഏതെങ്കിലും പ്രധാനമന്ത്രി ഇങ്ങനെ പ്രവര്‍ത്തിക്കുമോ? എനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ഏകതയെ തകര്‍ക്കുന്ന ആക്രമണമായിരുന്നു പുല്‍വാമയിലേത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഭീകരമായ അവസ്ഥയില്‍ കോണ്‍ഗ്രസ് പൂര്‍ണമായും സൈനികര്‍ക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ പതിനാലിനാണ് രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണമുണ്ടായത്. സിആര്‍പിഎഫ് സൈനിക വ്യൂഹത്തിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരന്‍ നടത്തിയ കാര്‍ബോംബ് ആക്രണത്തില്‍ നാല്‍പ്പത് ജവാന്‍മാര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here