
ന്യൂഡല്‍ഹി: നിയമസഭാതിരഞ്ഞെടുപ്പില്‍ പതിനഞ്ചിന പ്രകടനപത്രിക പുറത്തിറക്കി ആം ആദ്മി പാര്‍ട്ടി. വിവിധ ഘട്ടങ്ങളിലായി നേരത്തേയിറക്കിയ വാഗ്ദാനങ്ങള്‍ പ്രകടനപത്രികയായി ഒന്നിച്ചു പ്രഖ്യാപിക്കുകയായിരുന്നു.
സ്ത്രീകള്‍ക്ക് മാസം 2100 രൂപ, മുതിര്‍ന്നപൗരര്‍ക്ക് സൗജന്യ വൈദ്യസേവനം, വിദ്യാര്‍ഥികള്‍ക്ക് ബസില്‍ സൗജന്യയാത്രയും മെട്രോ തീവണ്ടികളില്‍ പകുതിനിരക്കും, പൂജാരിമാര്‍ക്കും സിഖ് പുരോഹിതര്‍ക്കും മാസം 18,000 രൂപ, ഓട്ടോ-ടാക്‌സി-റിക്ഷാ ഡ്രൈവര്‍മാര്‍ക്ക് 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും പെണ്‍കുട്ടികളുടെ വിവാഹത്തിന് ഒരുലക്ഷം രൂപയുടെ സഹായധനവും, തൊഴിലില്ലായ്മയ്ക്ക് പരിഹാരം എന്നിങ്ങനെയാണ് വാഗ്ദാനങ്ങള്‍. നിശ്ചിതപരിധിവരെ വൈദ്യുതിയും വെള്ളവും സൗജന്യമായി നല്‍കുന്നതടക്കം നിലവിലുള്ള ആനുകൂല്യങ്ങള്‍ തുടരുമെന്നും കെജ്രിവാള്‍ പ്രഖ്യാപിച്ചു.
ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ ആനുകൂല്യങ്ങള്‍ റദ്ദാക്കുമെന്ന് ആരോപിച്ച അദ്ദേഹം, ഓരോ കുടുംബത്തിനും മാസം 25,000 രൂപ കൂടുതല്‍ ചെലവാക്കേണ്ടിവരുമെന്ന് മുന്നറിയിപ്പും നല്‍കി








