Home Breaking News സ്ത്രീ ഫ്‌ലാറ്റില്‍ മരിച്ചുകിടന്നത് രണ്ട് വര്‍ഷത്തോളം, മുടങ്ങാതെ വാടക പിരിച്ച് അസോസിയേഷന്‍

സ്ത്രീ ഫ്‌ലാറ്റില്‍ മരിച്ചുകിടന്നത് രണ്ട് വര്‍ഷത്തോളം, മുടങ്ങാതെ വാടക പിരിച്ച് അസോസിയേഷന്‍

1
0

ലണ്ടന്‍: രണ്ടുവര്‍ഷത്തോളം ഫ്‌ലാറ്റില്‍ സ്ത്രീ മരിച്ചുകിടന്നിട്ടും ഇതറിയാതെ വാടക പിരിവ് തുടര്‍ന്ന് ഹൗസിംഗ് അസോസിയേഷന്‍.യു.കെയിലാണ് സംഭവം നടന്നത്. അന്‍പത്തിയെട്ടുകാരിയായ ഷെയ്ല സെലിയോനെയെയാണ് വാടക ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സ്വീകരണമുറിയിലെ സോഫയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായതിനാല്‍ മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിലൂടെ കണ്ടെത്താന്‍ സാധിച്ചില്ല. 2019 ഓഗസ്റ്റില്‍ ഒരു ഡോക്ടറെ സന്ദര്‍ശിച്ചപ്പോഴാണ് സെലിയോനെ അവസാനമായി ആരെങ്കിലും ജീവനോടെ കണ്ടത്.വാടകക്കാരി മരിച്ചുവെന്ന് തിരിച്ചറിയാതെ പിരിവ് തുടര്‍ന്ന ഹൗസിംഗ് സൊസൈറ്റിയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുടിശിക വരുത്തിയതോടെ സാമൂഹിക ആനുകൂല്യങ്ങളില്‍ നിന്ന് വാടക ഈടാക്കാന്‍ ഹൗസിംഗ് സൊസൈറ്റി അപേക്ഷ നല്‍കിയിരുന്നു. 2020 ജൂണില്‍ ഒരു പരിശോധനയ്ക്കിടെ പ്രതികരണമൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇവരുടെ ഗ്യാസ് വിതരണവും വെട്ടിക്കുറച്ചിരുന്നു.സെലിയോണിനെക്കുറിച്ച് അയല്‍ക്കാര്‍ ഹൗസിംഗ് അസോസിയേഷനുമായും പൊലീസുമായും ആവര്‍ത്തിച്ച് ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തില്‍ പറയുന്നു. പൊലീസുകാര്‍ ഇവരുടെ സ്ഥലം രണ്ടുതവണ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇവര്‍ ജീവനോടെയുണ്ടെന്ന തെറ്റായ റിപ്പോര്‍ട്ടാണ് നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here