Home Breaking News സ്വാതന്ത്ര്യദിനത്തിൽ നയാഗ്ര വെള്ളച്ചാട്ടത്തിൽ ഇന്ത്യൻ പതാക തെളിയും; ചരിത്രത്തിൽ ആദ്യം

സ്വാതന്ത്ര്യദിനത്തിൽ നയാഗ്ര വെള്ളച്ചാട്ടത്തിൽ ഇന്ത്യൻ പതാക തെളിയും; ചരിത്രത്തിൽ ആദ്യം

1
0

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നയാഗ്ര വെള്ളച്ചാട്ടത്തിൽ ഇന്ത്യൻ പതാക തെളിയും. ചരിത്രത്തിൽ ആദ്യമായാണ് സ്വാതന്ത്ര്യ ദിനത്തിൽ നയാഗ്രയിൽ ത്രിവർണപതാക തെളിയുന്നത്. നയാഗ്ര വെള്ളച്ചാട്ടത്തിൽ ത്രിവർണ്ണപതാക തെളിയുന്ന വിവരം ടൊറോന്റോയിലെ കോൺസൽ ജനറൽ അപൂർവ ശ്രീവാസ്തവയാണ് അറിയിച്ചത്.

ആഗസ്റ്റ് 15 ന് വൈകിട്ടോടെയാകും നയാഗ്രയിൽ ത്രിവർണ പതാക തെളിയുക. ഒട്ടാവയിലെ ഇന്ത്യൻ സ്ഥാനപതിയുടെ ഓഫീസിലും ടൊറന്റോയിലെയും വാൻകൂവറിലെയും കോൺസുലേറ്റുകളിലും ത്രിവർണ പതാക ഉയർത്തും. കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയിലെ 553 മീറ്റർ ഉയരമുള്ള സിഎൻ ടവറും സിറ്റിഹാളും ത്രിവർണമണിയും.
ഈ ആഴ്ച അവസാനിക്കുന്നതുവരെ ഇത് കണ്ടാസ്വദിക്കാനാകും.
എല്ലാവർഷവും ടൊറന്റോ, ഇന്ത്യൻ സമൂഹത്തിന്റെ ഇന്ത്യാ ഡേ പരേഡിന് സാക്ഷ്യം വഹിക്കാറുണ്ട്. കഴിഞ്ഞ വർഷം, ഡൗൺടൗൺ വേദിയിൽ 85,000ത്തോളം ജനങ്ങളാണ് തടിച്ചുകൂടിയത്. എന്നാൽ ഇത്തവണ കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയെത്തുടർന്ന് ധാരാളം ആളുകൾ ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്. ഇതു കണക്കിലെടുത്ത് വെർച്വൽ പരിപാടിയായിരിക്കും ഇത്തവണ നടക്കുക. ഇത് തത്സമയം സംപ്രേഷണം ചെയ്യും.
ഇന്ത്യാ ഡേ പരേഡിൽ മുമ്പ് വിവിധ സംസ്ഥാനങ്ങളിൽ നിന്നും കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ നിന്നുമുള്ള ഫ്‌ളോട്ടുകൾ ഉൾപ്പെട്ടിരുന്നുവെങ്കിലും, ഈ വർഷം, വെർച്വൽ പരേഡിന്റെ ഭാഗമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ സംസ്‌കാരവും പാചകരീതിയും ഉൾക്കൊള്ളുന്ന 10 മിനിറ്റ് വീഡിയോകളാകും പ്രദർശിപ്പിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here