
കൊറിയയുടെ സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങളുടെ കയറ്റുമതി 10 ബില്യണ്‍ ഡോളര്‍ കവിഞ്ഞു,
സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്ക് എന്നും വിപണിയില്‍ വലിയ ഡിമാന്‍ഡ് ഉണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ വിപണി പിടിച്ചടക്കുന്നത് കൊറിയ ഉത്പന്നങ്ങള്‍ തന്നെയാണ്. എത്രത്തോളമാണ് കൊറിയയുടെ സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ക്കുള്ള ജനപ്രീതി. കഴിഞ്ഞ വര്‍ഷം കൊറിയയുടെ സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങളുടെ കയറ്റുമതി 10 ബില്യണ്‍ ഡോളര്‍ കവിഞ്ഞു, അതായത് 85,000 കോടിയിലധികം രൂപയുടെ കയറ്റുമതിയാണ് നടന്നതെന്നര്‍ത്ഥം.
2024-ല്‍ സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങളുടെ സംയോജിത കയറ്റുമതി 20.6 ശതമാനം ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 10.2 ബില്യണ്‍ ഡോളറിലെത്തി. ഫുഡ് ആന്‍ഡ് ഡ്രഗ് സേഫ്റ്റി മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കൊറിയന്‍ വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
കെ-പോപ്പ്, കെ-ഡ്രാമ തുടങ്ങിയ കൊറിയന്‍ കലകള്‍ക്കും വമ്പിച്ച ഡിമാന്‍ഡാണുള്ളത്. ഇതും കൊറിയന്‍ ഉത്പന്നങ്ങള്‍ക്ക് വിപണി ഒരുക്കാന്‍ സഹായകരമായിട്ടുണ്ട്. കണക്കുകള്‍ അനുസരിച്ച്, ദക്ഷിണ കൊറിയന്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരന്‍ ചൈനയാണ്. കഴിഞ്ഞ വര്ഷം മാത്രം ചൈന ഇറക്കുമതി ചെയ്തത് 2.5 ബില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങളാണ്. തൊട്ടുപിന്നില്‍ അമേരിക്കയുമുണ്ട്. 1.9 ബില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങളാണ് അമേരിക്ക ഇറക്കുമതി ചെയ്തത്. 1 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയുമായി ജപ്പാന്‍ മൂന്നാം സ്ഥാനത്തുമുണ്ട്.
അതേസമയം, ദക്ഷിണ കൊറിയയുടെ ബയോ-ഹെല്‍ത്ത് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 22.5 ശതമാനം ഉയര്‍ന്നിട്ടുണ്ട്. കൊറിയ ഹെല്‍ത്ത് ഇന്‍ഡസ്ട്രി ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ഉള്‍പ്പെടെയുള്ള ബയോ-ഹെല്‍ത്ത് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 6.34 ബില്യണ്‍ ഡോളറാണ്. മെഡിക്കല്‍ ഉപകരണങ്ങളുടെ കയറ്റുമതി വര്‍ഷം തോറും 1.8 ശതമാനം ഉയര്‍ന്ന് 1.37 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്.







