Home Breaking News ഹിന്ദുമതം മതമല്ല, വഞ്ചനയാണെന്ന് വിമശിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ്

ഹിന്ദുമതം മതമല്ല, വഞ്ചനയാണെന്ന് വിമശിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ്

1
0

 

 

ഹിന്ദു മതവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമര്‍ശം ഉന്നയിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ.ഹിന്ദുയിസം ഒരു വഞ്ചനയാണ്. ഹിന്ദു ഒരു മതമല്ലെന്നും ജീവിതരീതിയാണെന്നും 1995 ല്‍ സുപ്രീം കോടതി വ്യക്തമാക്കിയതാണ്. ഹിന്ദുമതം ഒരു മതമല്ലെന്ന് പ്രധാനമന്ത്രി മോദിയും പറഞ്ഞിട്ടുണ്ട്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ഇതേ അഭിപ്രായം പറഞ്ഞിരുന്നു.’ഹിന്ദുയിസം’ ഒരു മതമല്ലെന്ന് പ്രധാനമന്ത്രി പറയുമ്‌ബോള്‍ ജനങ്ങളുടെ വികാരം വ്രണപ്പെടുന്നില്ല, എന്നാല്‍ ഹിന്ദുമതം ഒരു മതമല്ല, വഞ്ചനയാണെന്ന് സ്വാമി പ്രസാദ് മൗര്യ പറയുമ്‌ബോള്‍ ജനങ്ങളുടെ വികാരം വ്രണപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജന്തര്‍ മന്തറില്‍ നടന്ന ബഹുജന്‍ സമാജ് അവകാശ സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് മൗര്യ ഹിന്ദു മതത്തെ വഞ്ചനയെന്ന് വിശേഷിപ്പിച്ച് സംസാരിച്ചത്.ഹിന്ദുത്വം വെറും തട്ടിപ്പാണെന്ന് സ്വാമി പ്രസാദ് മൗര്യ നേരെ പറഞ്ഞിരുന്നു. 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വിട്ട് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നയാളാണ് സ്വാമി പ്രസാദ് മൗര്യ.രാമചരിതമനസിലെ ചില വാക്യങ്ങള്‍ സാമൂഹിക വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഈ വര്‍ഷം ജനുവരിയില്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here