
വടകര: കേരളത്തില്‍ ഒരു വര്‍ഷത്തിനിടെ തീവ്രവാദ സംഘടനകള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ കൊലപാതകങ്ങളിലെ ശരിയായ പ്രതികളെ പിടികൂടുക, മുസ്ലിം തീവ്രവാദ സംഘടകള്‍ നിരോധിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചും എസ്ഡി പി ഐ -പിണറായി സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ നിലപാടുകള്‍ക്കെതിരെയും ശക്തമായ താക്കീത് ഉയര്‍ത്തികൊണ്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ വടകര നടത്തിയ പ്രകടനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം രണ്ടായിരത്തിലധികം പ്രവര്‍ത്തകര്‍ പങ്കാളികളായി.വൈകീട്ട് ഏഴുമണിക്ക് വടകര അടക്കാത്തെരു പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് അഞ്ചുവിളക്കു വഴി പുതിയ ബസ്റ്റാന്റില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ സമ്മേളനത്തില്‍ ആര്‍ .എസ് .എസ് സംഭാഗ് കാര്യവാഹ് എന്‍. കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍ , ആര്‍ എസ് എസ് ജില്ലാ കാര്യവാഹ് ടി. യു രാജേഷ് , ബി ജെപി ജില്ലാ വൈസ് പ്രസിഡന്റ് രാംദാസ് മണലേരി തുടങ്ങിയവര്‍ സംസാരിച്ചു.തീവ്രവാദ സംഘടനകള്‍ക്കു കേരളത്തില്‍ യഥേഷ്ട്ടം വളരാനുള്ള മണ്ണാണ് ഇടതു സര്‍ക്കാര്‍ ഇവിടെ ഒരുക്കികൊടുക്കുന്നത് . അതിനുദാഹരണമാണ് സമീപ കാലങ്ങളില്‍ സംഘപരിവാര്‍ പ്രവര്ത്തകര്ക്ക് നേരെയുള്ള കൊലപാതകങ്ങളില്‍ സര്‍ക്കാരിന്റെ മൗനം. വീണ്ടും ഇത്തരം സ്ഥിതി വിശേഷം തുടരുകയാണെങ്കില്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനും,ഭരകൂട ഭീകരവാദ ഒത്തുകളിക്കെതിരെ ജന രോഷം കേരളത്തില്‍ ആളിപടര്‍ത്താനും സംഘപരിവാര്‍ സംഘടനകള്‍ തയാറാകുമെന്ന് നേതാക്കള്‍ സൂചിപ്പിച്ചു.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











