Home Breaking News ഹൂതി വിമതര്‍ കുട്ടികളെ റിക്രൂട്ട് ചെയ്യുന്നെന്ന് യുഎന്‍

ഹൂതി വിമതര്‍ കുട്ടികളെ റിക്രൂട്ട് ചെയ്യുന്നെന്ന് യുഎന്‍

5
0

ജനീവ യമനിലെ ഹൂതി വിമതര്‍ റിക്രൂട്ട് ചെയ്ത രണ്ടായിരത്തോളം കുട്ടികള്‍ 2020 ജനുവരിക്കും 2021 മേയ്ക്കും ഇടയില്‍ യുദ്ധക്കളത്തില്‍ മരിച്ചതായി ഐക്യരാഷ്ട്രസംഘടന. 2020ല്‍ 1,406 കുട്ടികളും 2021 ജനുവരി മുതല്‍ മെയ് വരെ 562 കുട്ടികളും യുദ്ധമുഖത്ത് മരിച്ചു– ശനിയാഴ്ച പുറത്തു വന്ന യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

യുവാക്കളെയും കുട്ടികളെയും സേനയില്‍ റിക്രൂട്ട് ചെയ്യുന്നത് ഹൂതികള്‍ തുടരുകയാണെന്നും സ്‌കൂളുകളിലെ സമ്മര്‍ ക്യാമ്പുകളിലൂടെയും പള്ളികള്‍ കേന്ദ്രീകരിച്ചുമാണ് ഹൂതികള്‍ തങ്ങളുടെ ആശയങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പഠനത്തിനെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി കുട്ടികളെ യുദ്ധത്തിന് അയക്കുന്ന സംഭവങ്ങളും ഉണ്ട്. സൈന്യത്തില്‍ വിന്യസിക്കുന്ന കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങളും ഉണ്ടാകുന്നുണ്ടെന്ന് നാലംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here