Home Breaking News ഹെലികോപ്ടര്‍ അപകടത്തിലെ അന്വേഷണം തുടരുന്നു

ഹെലികോപ്ടര്‍ അപകടത്തിലെ അന്വേഷണം തുടരുന്നു

1
0

ദില്ലി: ഹെലികോപ്ടര്‍ ദുരന്തത്തിലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ തയ്യാറായേക്കും. ഹെലികോപ്ടര്‍ അപകടത്തില്‍ വ്യോമസേന പ്രഖ്യാപിച്ച അന്വേഷണം തുടരുമ്പോഴും അപകടകാരണത്തെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവന്നിട്ടില്ല. അന്വേഷണ ചുമതലയുള്ള എയര്‍ മാര്‍ഷല്‍ മാനവേന്ദ്രസിംഗ് ഇന്നും സ്ഥലത്ത് എത്തി. ഫ്‌ളൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍, കോക്ക്പിറ്റ് റെക്കോര്‍ഡര്‍ എന്നിവ പരിശോധിക്കാനുള്ള നടപടി തുടരുകയാണ്. വിദേശ സാങ്കേതിക സഹായം ആവശ്യമാണോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രതികൂല കാലാവസ്ഥ, ഇറക്കുന്നതിനിടയിലെ പിഴവ്, പൊട്ടിത്തെറി തുടങ്ങി എല്ലാ സാധ്യതകളും പരിശോധിക്കും.പ്രാഥമിക റിപ്പോര്‍ട്ട് ഒരാഴ്ചയില്‍ സര്‍ക്കാരിന് നല്‍കിയേക്കും. പുതിയ സംയുക്ത സൈനിക മേധാവിയെ നിയമിക്കാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങും എന്നാണ് സൂചന. കരസേന മേധാവി ജനറല്‍ എംഎം നരവനയെ നിയമിച്ചാല്‍ പുതിയ കരസേന മേധാവിയേയും ഇതിനോടൊപ്പം കണ്ടെത്തണം. പദവി ഏറെനാള്‍ ഒഴിച്ചിടാനാവില്ലെന്ന് ഉന്നതവൃത്തങ്ങള്‍ പറഞ്ഞു. അപകടത്തില്‍ മരിച്ച എല്ലാവരെയും ഓര്‍ക്കുന്നു എന്ന് ഉത്തര്‍പ്രദേശിലെ ബല്‍റാംപുരില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജനറല്‍ ബിപിന്‍ റാവത്തിന്റെ നഷ്ടം വലുതാണ്. ദുഖത്തിന്റെ ഈ അന്തരീക്ഷത്തിലും ഇന്ത്യ മുന്നോട്ടു തന്നെ പോകുമെന്നും മോദി പറഞ്ഞു. ഡെറാഡൂണിലെ മിലിട്ടറി അക്കാദമിയുടെ പാസിംഗ് ഔട്ട് ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും ജനറല്‍ ബിപിന്‍ റാവത്തിനെ ഓര്‍ത്തു. ജനറല്‍ റാവത്തിന്റെ ചിതാഭസ്മം മക്കളായ കൃതിക തരിണി എന്നിവര്‍ ചേര്‍ന്ന് ഹരിദ്വാറില്‍ നിമഞ്ജനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here