Home Kerala ‘ഹൈക്കോടതി നോട്ടീസ് വരട്ടെ…അതിന് നിങ്ങളല്ല, ഞാനല്ലേ വേവലാതിപ്പെടേണ്ടത്’ ; മുഖ്യമന്ത്രിയുടെ പ്രതികരണം

‘ഹൈക്കോടതി നോട്ടീസ് വരട്ടെ…അതിന് നിങ്ങളല്ല, ഞാനല്ലേ വേവലാതിപ്പെടേണ്ടത്’ ; മുഖ്യമന്ത്രിയുടെ പ്രതികരണം

1
0

കൊച്ചി: തനിക്ക് ഹൈക്കോടതി നോട്ടീസ് വരുന്നതിന് മാധ്യമങ്ങള്‍ക്ക് എന്തിനാണ് വേവലാതിയെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ഹൈക്കോടതി നോട്ടീസ് വരട്ടെ അതിന് നിങ്ങളല്ല, ഞാനല്ലേ വേവലാതിപ്പെടേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു.മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള കമ്ബനിക്ക് നല്‍കാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് പാതിവഴി പിന്നിട്ടിരിക്കുന്ന സാഹചര്യത്തിലാണ് കോടതി നിര്‍ദേശം വന്നിരിക്കുന്നത്. നവകേരള സദസ്സ് കൊച്ചിയില്‍ എത്തി നില്‍ക്കുകയാണ്.മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മുസ്ളീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി എന്നിവര്‍ അടക്കം 12 എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാനും അവരുടെ ഭാഗം കൂടി കേള്‍ക്കണമെന്നുമായിരുന്നു ഹൈക്കോടതി ഇന്ന് നടത്തിയ പ്രതികരണം.കരിമണന്‍ കമ്ബനയില്‍ നിന്നും പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയത് ചോദ്യം ചെയ്ത് ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ തീരുമാനിച്ചത്. നേരത്തേ വിജിലന്‍സ് കോടതി ഉത്തരവിനെതിരേ കണ്ടെത്തല്‍ നടത്തിയ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു.കേസില്‍ തെളിവില്ലെന്ന വിജിലന്‍സ് കോടതി കണ്ടെത്തല്‍ പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും, രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്നതിന് സാക്ഷി മൊഴികള്‍ ഉള്ള സാഹചര്യത്തില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാമായിരുന്നുവെന്നുമാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഗിരീഷ് ബാബുവിന്റെ മരണത്തെ തുടര്‍ന്നാണ് കേസില്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here