Home Breaking News 100 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട അത്യപൂര്‍വ പ്രപഞ്ച വിസ്മയം; 555.55 കാരറ്റിന്റെ ബ്ലാക്ക് ഡയമണ്ട്...

100 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട അത്യപൂര്‍വ പ്രപഞ്ച വിസ്മയം; 555.55 കാരറ്റിന്റെ ബ്ലാക്ക് ഡയമണ്ട് ലേലത്തിന്

1
0

100 കോടി വര്‍ഷങ്ങള്‍ക്ക് മുമ്ബ് രൂപപ്പെട്ട അത്യപൂര്‍വ പ്രപഞ്ച വിസ്മയം; 555.55 കാരറ്റിന്റെ ബ്ലാക്ക് ഡയമണ്ട് ലേലത്തിന്; വജ്രത്തിന് പ്രതീക്ഷിക്കുന്നത് 6.8 ദശലക്ഷം ഡോളര്‍

അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ ബ്ലാക്ക് ഡയമണ്ട് നിലവില്‍ ദുബായിലാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലണ്ടനിലും ലോസ് ആഞ്ചലസിലേക്കുമെത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 555.55 കാരറ്റിന്റെ ബ്ലാക്ക് ഡയമണ്ടാണിത്.എനിഗ്മ ഭൂമിക്ക് പുറത്തുനിന്ന് എത്തിച്ചേര്‍ന്നതാണെന്നാണ് വിലിയിരുത്തല്‍. ഉല്‍ക്കകള്‍ തമ്മില്‍ കൂട്ടിയിടിച്ചോ, ഛിന്നഗ്രഹങ്ങളുമായുണ്ടായ കൂട്ടിയിടി മൂലമോ ഭൂമിയില്‍ പതിച്ചതാകാമെന്നാണ് നിഗമനം. അത്യപൂര്‍വമായ ബ്ലാക്ക് ഡയമണ്ട് അഥവ കറുത്ത വജ്രമാണിതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 6.8 ദശലക്ഷം ഡോളറിന് ഇവ വിറ്റുപോകുമെന്നാണ് കരുതുന്നത്. അതായത് ഇന്ത്യന്‍ രൂപ ഏകദേശം 55 കോടി 77 ലക്ഷം രൂപയ്ക്ക്. ഫെബ്രുവരിയിലാണ് എനിഗ്മയുടെ ലണ്ടന്‍ എക്സിബിഷന്‍. ലോസ് ആഞ്ചലസില്‍ പ്രദര്‍ശനത്തിന് വെച്ച ശേഷമാണ് ലണ്ടനിലേക്ക് എത്തിക്കുക.ബ്ലാക്ക് ഡയമണ്ടുകള്‍ കാര്‍ബൊണാഡോ വജ്രങ്ങള്‍ എന്നും അറിയപ്പെടാറുണ്ട്. ഇവ ഏകദേശം 2.6 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഭൂമിയിലെത്തിപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. ഇന്റര്‍സ്റ്റെല്ലാര്‍ സ്പേസില്‍ നൈട്രജന്‍, ഹൈഡ്രജന്‍ മൂലകങ്ങളുടെ മിശ്രിതമായി ഇവ രൂപപ്പെട്ടതാണെന്നും കരുതുന്നുണ്ട്. ഉല്‍ക്കാശിലകളില്‍ അടങ്ങിയിരിക്കുന്ന ഓസ്ബോണൈറ്റ് എന്ന ധാതു ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.എനിഗ്മ ഭൂമിയിലെ തന്നെ ഏറ്റവും പ്രകൃതിദത്തമായ ഒരു പ്രതിഭാസമാണെന്നാണ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ആഭരണ വിദഗ്ധയായ നികിത ബിനാനി അഭിപ്രായപ്പെടുന്നത്. നൂറുകോടി വര്‍ഷങ്ങള്‍ക്ക് മുമ്ബ് രൂപപ്പെട്ട, അത്യപൂര്‍വമായ, പ്രപഞ്ച വിസ്മയങ്ങളില്‍ ഒന്നായ ഒരു വജ്രത്തെ സ്വന്തമാക്കാന്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം വന്ന് ചേരുന്ന അവസരമാണ് ഇതിന്റെ വില്‍പനയെന്നും അവര്‍ പറഞ്ഞു.ഇതിന് മുമ്ബ് ഇത്തരത്തിലുള്ള ബ്ലാക്ക് ഡയമണ്ടുകള്‍ പരമാവധി 13,600 ഡോളറിനാണ് വിറ്റുപോയിട്ടുള്ളത്. അതിനേക്കാള്‍ പത്തിരട്ടിയിലധികം തുകയ്ക്കാണ് എനിഗ്മ ലേലത്തിന് വെക്കുക. ഫെബ്രുവരി മൂന്ന് മതല്‍ ഒമ്ബത് വരെയുള്ള കാലയളവിലാണ് എനിഗ്മയുടെ ലേലം.

LEAVE A REPLY

Please enter your comment!
Please enter your name here