Home National 13 വയസ്സുകാരിയെ 27000 രൂപയ്ക്ക് സ്വന്തം സഹോദരനും ഭാര്യയും സെക്‌സ് റാക്കറ്റിന് വിറ്റു

13 വയസ്സുകാരിയെ 27000 രൂപയ്ക്ക് സ്വന്തം സഹോദരനും ഭാര്യയും സെക്‌സ് റാക്കറ്റിന് വിറ്റു

4
0

വിജയവാഡ : 27,000 രൂപയ്ക്ക് സഹോദരൻ സെക്‌സ് റാക്കറ്റിന് കൈമാറിയ 13 വയസ്സുകാരിയെ പോലീസ് മോചിപ്പിച്ചു . ആന്ധ്രപ്രദേശിലെ സിങ്കരായകോണ്ടയിലെ ഒരു വീട്ടിൽനിന്നാണ് പോലീസ് സംഘം പെൺകുട്ടിയെ രക്ഷപ്പെടുത്തിയത് . സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരനായ വീട്ടുടമയെ പോലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയുടെ സഹോദരനും ഭാര്യയുമാണ് 13 വയസ്സുകാരിയെ 27,000 രൂപയ്ക്ക് വിറ്റതെന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കൾ തമ്മിൽ കലഹത്തിലായിരുന്നതിനാൽ പിതാവിന്റെ ആദ്യ ബന്ധത്തിലുള്ള സഹോദരനൊപ്പം നെല്ലൂരിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത് . ജൂലായ് 12ന് സഹോദരനും ഭാര്യയും പെൺകുട്ടിയെ സിങ്കരായകോണ്ടയിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി . ഇവിടെ എത്തിയതിന് ശേഷമാണ് താൻ കെണിയിൽപ്പെട്ടത് പെൺകുട്ടിക്ക് മനസിലായത് .
തുടർന്ന് പോലീസ് കൺട്രോൾ റൂം നമ്പറായ 100ൽ വിളിച്ച് പെൺകുട്ടി സഹായം തേടുകയായിരുന്നു.ഫോൺകോൾ ലഭിച്ചതിന് പിന്നാലെ ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പെൺകുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു.അതേസമയം, കുട്ടിയുടെ സഹോദരനെയും ഭാര്യയെയും ഇതുവരെ പിടികൂടിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here