Home Breaking News 16 ബി ജെ പി എം എല്‍ എമാര്‍ പാര്‍ട്ടി വിട്ടുവരാന്‍ തയ്യാര്‍, മഹാരാഷ്ട്രയില്‍ കിട്ടിയതിന്...

16 ബി ജെ പി എം എല്‍ എമാര്‍ പാര്‍ട്ടി വിട്ടുവരാന്‍ തയ്യാര്‍, മഹാരാഷ്ട്രയില്‍ കിട്ടിയതിന് മറ്റൊരു സംസ്ഥാനത്ത് മറുപണിയോ ?

1
0

റാഞ്ചി : കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരത്തിലുള്ള ഝാര്‍ഖണ്ഡില്‍ ബി ജെ പിയില്‍ നിന്നും എം എല്‍ എമാരെ അടര്‍ത്തിയെടുക്കാന്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.16 ബി.ജെ.പി എം.എല്‍.എമാര്‍ ജാര്‍ഖണ്ഡിലെ ഭരണകക്ഷിയുമായി സമ്ബര്‍ക്കത്തിലാണെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ സുപ്രിയോ ഭട്ടാചാര്യ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഈ അഭ്യൂഹം പരക്കുന്നത്. സംസ്ഥാനത്ത് നടന്ന അനധികൃത ഖനനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഹേമന്ദ് സോറനുള്‍പ്പടെയുള്ളവര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ റഡാറിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍.ഹേമന്ദ് സോറന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ അവര്‍ തയ്യാറാണ്, കാരണം അവര്‍ക്കെല്ലാം ബിജെപിയില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നു, പിളര്‍പ്പിലൂടെ ഗ്രൂപ്പുണ്ടാക്കി ജെഎംഎം നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നും സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു. മഹാരാഷ്ട്രയില്‍ സംഭവിച്ചതു പോലെയുള്ള രാഷ്ട്രീയ നാടകങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കാനും സാദ്ധ്യതയുണ്ട്. അതേസമയം സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എമാരെ തങ്ങള്‍ക്കൊപ്പം കൂട്ടാന്‍ ബി ജെ പിയും ചരട് വലിക്കുന്നുണ്ട്.ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവിന്റെ അവകാശവാദത്തെ തള്ളിക്കളഞ്ഞുകൊണ്ട് ബി ജെ പി സംസ്ഥാന നേതൃത്വംരംഗത്തു വന്നു. ജെ എം എം എംഎല്‍എമാര്‍ മുട്ടോളം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും ബി ജെ പി വക്താവ് പ്രതുല്‍ ഷാദിയോ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here