ന്യൂഡല്‍ഹി: 2019 ല്‍ ഇന്ത്യലോകത്തെ അഞ്ചാമത്തെവലിയ സമ്പദ്‌വ്യവസ്ഥആയിമാറുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വരും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ആദ്യമൂന്ന് സമ്പദ്‌വ്യവസ്ഥകളിലൊന്ന് ഇന്ത്യയായിരിക്കുമെന്നുംഅദ്ദേഹം പറഞ്ഞു. ചെറുകിടഇടത്തം വ്യവസായങ്ങള്‍ക്കുള്ളസഹായപദ്ധതി പ്രഖ്യാപിക്കുന്നചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി നാലുവര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ഒമ്പതാം സ്ഥാനത്തുനിന്ന് ആറാംസ്ഥാനത്തേക്ക് ഉയര്‍ത്തിയെന്ന്ജയ്റ്റ്‌ലി പറഞ്ഞു. അടുത്ത വര്‍ഷംഇന്ത്യ അഞ്ചാം സ്ഥാനത്തെത്തും. മാത്രമല്ല വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.നാലുവര്‍ഷം കൊണ്ട് രാജ്യത്ത് വ്യവസായ സൗഹൃദത്തിന്റെകാര്യത്തില്‍ നിലമെച്ചപ്പെടുത്തി. 65 പോയിന്റുകള്‍ നേടിഇന്ത്യ 77-ാം സ്ഥാനത്താണ്.വ്യവസായ സൗഹൃദത്തിന്റെകാര്യത്തില്‍ ആദ്യ 50 ല്‍ ഇന്ത്യയെഎത്തിക്കുക എന്ന ലക്ഷ്യേത്താടെയാണ് മോദി സര്‍ക്കാര്‍പ്രവര്‍ത്തിക്കുന്നതെന്ന് ജയ്റ്റ്‌ലിഅവകാശപ്പെട്ടു. നമ്മള്‍ ലക്ഷ്യത്തിന് വളരെഅടുത്താണ്. കഴിഞ്ഞ യുപിഎ സര്‍ക്കാരുകളുടെ കാലത്ത്‌നയപരമായ കാലതാമസവുംഅഴിമതിയും ഇന്ത്യയിലേയുംവിദേശത്തേയും നിക്ഷേപകരെഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തിയിരുന്നുവെന്ന് അദ്ദേഹംകുറ്റ െപ്പടുത്തി.യുപിഎ സര്‍ക്കാരിന്റെ കാലത്തെ നാലുവര്‍ഷം രാജ്യത്തെവിലക്കയറ്റം 10.4 ശതമാനമായിരുന്നു. എന്നാല്‍ ഇപ്പോള്‍സാമ്പത്തിക സൂചകങ്ങളെല്ലാംസ്ഥിരത കൈവരിച്ചുവെന്നുംജയ്റ്റ്‌ലി അവകാശപ്പെട്ടു.ആധാര്‍ നടപ്പിലാക്കിയതുമൂലം പ്രതിവര്‍ഷം 90,000കോടിരൂപയാണ് സര്‍ക്കാരിന്മിച്ചംപിടിക്കാന്‍ സാധിക്കുന്നതെന്നും ആയുഷ്മാന്‍ ഭാരത്പദ്ധതിനടത്തിക്കൊണ്ടുപോകാന്‍ ഇത്രയും തുക പര്യാപ
്തമാണെന്നും ജയ്റ്റ്‌ലി പറഞ്ഞു.ചരക്കുസേവന നികുതി നടപ്പിലാക്കിയത് ചെറുകിട, ഇടത്തരെവ്യവസായങ്ങള്‍ക്ക്പ്രയോജനംചെയ്‌തെന്നും നികുതി പരിഷ്‌കരണം നടപ്പിലാക്കിയ വര്‍ഷംതന്നെ 334 വസ്തുക്കളുടെ നികുതി കുറഞ്ഞതായും അദ്ദേഹംപറഞ്ഞു.÷

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…