ന്യൂഡല്‍ഹി: അയോധ്യയില്‍ഡിസംബറില്‍ രാമക്ഷേത്രനിര്‍മാണം ആരംഭിക്കുമെന്ന് രാംജന്മഭൂമി ന്യാസ് പ്രസിഡന്റ് രാംവിലാസ് വേദാന്തി പറഞ്ഞു.തര്‍ക്കത്തിലെ രണ്ടു കക്ഷികളുടെയും ഉഭയ സമ്മതത്തോടെയാവുംനിര്‍മാണം.ഒപ്പം ലക്‌നൗവില്‍ മുസ്‌ലിംപള്ളിയും നിര്‍മിക്കും. ക്ഷേത്രത്തിന്റെയും പള്ളിയുടെയും നിര്‍മാണത്തിന് ഒരു ഓര്‍ഡിനന്‍സിന്റെയും ആവശ്യമില്ലെന്നുംബിജെപി മുന്‍ എംപി കൂടിയായവേദാന്തി പറഞ്ഞു.രാമക്ഷേത്ര നിര്‍മാണത്തിനുള്ള നടപടികള്‍ നീണ്ടുപോയാല്‍ 1992 ലേതിനു സമാനമായപ്രക്ഷോഭം ആരംഭിക്കാന്‍ മടിക്കില്ലെന്ന് ആര്‍എസ്എസ് ജനറല്‍സെക്രട്ടറി ഭയ്യാജി ജോഷികഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.അയോധ്യ വിഷയത്തിനു മുഖ്യപരിഗണന നല്‍കാത്ത സുപ്രീംകോടതി നിലപാട് തങ്ങളെഅപമാനിക്കുന്നതാണെന്ന് ഹിന്ദുക്കള്‍ കരുതെന്നെന്നും കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും മുംബൈയില്‍ആര്‍എസ്എസ് നിര്‍വാഹകസമിതി സമ്മേളനത്തില്‍ ജോഷിആവശ്യപ്പെടുകയും ചെയ്തു.ഇതിനു പിന്നാലെയാണ് രാംജന്മഭൂമി ന്യാസിന്റെ പ്രതികരണം.2019 ലെ പൊതു തിരഞ്ഞെടുപ്പിനു മുന്‍പ് രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് വേദാന്തി സെപ്റ്റംബറില്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു

അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…