ഓക്ലന്‍ഡ്: പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി 2019 നെ വരവേറ്റ് ലോകം.ന്യൂസിലാന്‍ഡിലെ ഓക്ക്ലാന്‍ഡിലാണ് പുതുവര്‍ഷം ആദ്യം പിറന്നത്. ഓക്ക്ലാന്‍ഡിലെ സ്‌കൈ ടവര്‍ ഗോപുരത്തിലായിരുന്നു പുതുവത്സരാഘോഷങ്ങള്‍ നടന്നത്.
വര്‍ണ്ണാഭമായ കരിമരുന്ന് പ്രയോഗങ്ങളും ആട്ടവും പാട്ടുമൊക്കയായി ന്യൂസിലാന്‍ഡ് പുതുവത്സരത്തെ സ്വാഗതം ചെയ്തു. ന്യൂസിലാന്‍ഡിനൊപ്പം പോളീനേഷ്യ-പസഫിക് ദ്വീപുകളായ സമാവോ, ടോംഗോ, കിര്‍ബാത്തി എന്നിവിടങ്ങളിലും പുതുവര്‍ഷം പിറന്നു.ഇതിന് പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളും പുതുവര്‍ഷത്തെ വരവേറ്റു.










