ചെറുതോണി: ഇടുക്കി, ചെറുതോണി അണക്കെട്ടുകളില്‍ സന്ദര്‍ശകര്‍ നിറയുമ്‌ബോഴും ആവശ്യത്തിന് സൗകര്യങ്ങളൊരുക്കാത്തത് ജില്ലാ ആസ്ഥാന മേഖലയിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുന്നു.
ദിവസവും ആയിരക്കണക്കിന് ആളുകളെത്തുമ്‌ബോഴും ഇടുക്കി ജലാശയത്തില്‍ സഞ്ചാരികള്‍ക്കുവേണ്ടി സര്‍വീസ് നടത്തുന്നത് ഒരു ബോട്ട് മാത്രമാണ്. മൂന്നാര്‍, തേക്കടി മേഖലകളിലെ റിസോര്‍ട്ടു മാഫിയകള്‍ക്കുവേണ്ടി ഇടുക്കി ടൂറിസത്തെ ഉദ്യോഗസ്ഥര്‍ അവഗണിക്കുകയാണെന്നും ആക്ഷേപമുണ്ട്. ഇടുക്കി തടാകത്തിലൂടെ ബോട്ടില്‍ സഞ്ചരി ക്കാന്‍ പലര്‍ക്കും സാധിക്കുന്നില്ല.വെള്ളാപ്പാറയില്‍ ഒരേ സമയം 20 പേര്‍ക്കു സഞ്ചരിക്കാവുന്ന ഒരു ബോട്ട് മാത്രമാണ് വനം വകുപ്പ് തയാറാക്കിയിരിക്കുന്നത്. മുന്‍കാലങ്ങളില്‍ സ്പീഡ് ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇടുക്കി ജലാശയത്തില്‍ ലഭ്യമാക്കിയിരുന്നു. മാട്ടുപ്പെട്ടി ഉള്‍പ്പെടെയുള്ള ഹൈഡല്‍ ടൂറിസം സെന്ററുകളിലേക്ക് ബോട്ടുകള്‍ മാറ്റിയതാണ് ജില്ലാ ആസ്ഥാന മേഖലയിലെ വിനോദ സഞ്ചാരികള്‍ക്ക് വിനയായത്.ബോട്ട് യാത്ര നടത്താന്‍ പറ്റാതെ ദീര്‍ഘനേരം കാത്തിരുന്ന ശേഷം പലരും നിരാശരായി മടങ്ങുകയാണ്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങങ്ങള്‍ പ്രമാണിച്ച് സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്ത ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലേക്ക് സന്ദര്‍ശകരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പാസ് ലഭിക്കുന്നതിനായി മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ടി വരുന്നത് സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.ഓണ്‍ലൈനായി ടിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ സൗകര്യമേര്‍പ്പെടുത്താതെ കൗണ്ടറുകളുടെ എണ്ണം കുറച്ചതും ജില്ലാ ആസ്ഥാന മേഖലയിലെ വിനോദസഞ്ചാരത്തിന് തിരിച്ചടിയാണ്. ക്രിസ്മസ് ദിനത്തില്‍ 3200 പേരും ഞായറാഴ്ച 4068 പേരും തിങ്കളാഴ്ച 2131 പേരും ഇടുക്കി സന്ദര്‍ശിച്ചു. ഇപ്പോഴും ധാരാളം പേര്‍ സന്ദര്‍ശനത്തിനായി എത്തിക്കൊണ്ടിരിക്കുകയാണ്.ലോക്ക്ഡൗണിനു ശേഷം അണക്കെട്ടുകളിലേക്കുള്ള പ്രവേശനം പുനഃരാരംഭിച്ചപ്പോള്‍ ടിക്കറ്റ് നിരക്കും വര്‍ധിപ്പിച്ചു. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്. ബഗ്ഗി കാര്‍ വാടക 500 രൂപയില്‍ നിന്ന് 600 രൂപയായും ഉയര്‍ത്തി. ഇടുക്കി, ചെറുതോണി അണക്കെട്ടുകളില്‍ സഞ്ചരിക്കുവാന്‍ ആകെ അഞ്ച് ബഗ്ഗി കാറുകളാണുള്ളത്. കാര്‍ വാടക അടച്ച് സന്ദര്‍ശകര്‍ മണിക്കൂറുകള്‍ കാത്തിരുന്ന ശേഷമാണ് ബഗ്ഗി കാര്‍ ലഭിക്കുന്നത്. കേരളത്തിലെ ജലസംഭരണികള്‍ ബന്ധിപ്പിച്ച് വിനോദസഞ്ചാരം നടപ്പിലാക്കുന്നതോടെ ബോര്‍ഡിന് അധിക വരുമാനവും ഉള്‍പ്രദേശങ്ങളുടെ സാമൂഹിക സാമ്ബത്തിക വികസനവും പരിസ്ഥിതി സംരക്ഷണവും നിലനിര്‍ത്താന്‍ സാധിക്കുമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. 1999 ല്‍ വൈദ്യുതിവകുപ്പ് ഹൈഡല്‍ ടൂറിസം തുടങ്ങിയത്. വൈദ്യുതിമന്ത്രി ചെയര്‍മാനായ കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ എന്ന സൊസൈറ്റിയാണ് ഹൈഡല്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. 2014 ല്‍ ഇടുക്കി അണക്കെട്ട് കേന്ദ്രീകരിച്ച് ഹൈഡല്‍ ടൂറിസം ഒന്നാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പലകാര്യങ്ങളും ഇതുവരെയും നടപ്പിലാക്കിയില്ല.അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നുമെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നും, ജലാശയത്തില്‍ കൂടുതല്‍ ബോട്ടുകളെത്തിച്ച് സ്പീഡ്ബോട്ടുള്‍പ്പെടെയുള്ള സര്‍വീസ് ആരംഭിച്ചാല്‍ കൂടുതല്‍ സന്ദര്‍ശകരെത്തുമെന്ന് നാട്ടുകാര്‍ പറയുന്നു.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











