ന്യൂഡല്‍ഹി: റിസര്‍വ്ബാങ്കിന്റെ സര്‍പ്ലസ് ഫണ്ടില്‍(ആര്‍.ബി.ഐയുടെ ചെലവുകഴിച്ചുള്ള തുക) നിന്ന് 3.6ലക്ഷം കോടിരൂപ ആവശ്യപ്പെട്ടുള്ള കേന്ദ്രധനമന്ത്രാലയത്തിന്റെ ആവശ്യം ആര്‍ബിഐ പ്രത്യേകം നിരസിച്ചു. ഇത്രയും ഭീമമായ തുക സര്‍ക്കാര്‍ ആര്‍.ബി.ഐയോട് ആവശ്യപ്പെടുന്നത്ചരിത്രത്തിലാദ്യം. എന്നാല്‍ സമ്പദ്വ്യവസ്ഥയെദോഷകരമായി ബാധിക്കുമെന്നനിഗമനത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ ആവശ്യം ആര്‍.ബി.ഐതള്ളുകയായിരുന്നു.
ആര്‍.ബി.ഐയുടെ ആകെസര്‍പ്ലസ് ഫണ്ട് 9.59 ലക്ഷം
കോടി രൂപയാണ്. ഈപണത്തില്‍നിന്നാണ് ഏകദേശം മൂന്നില്‍ ഒന്നിലധികംതുക ധനമന്ത്രാലയം ആവശ്യെപ്പട്ടത്. ഈ തുക ആര്‍.ബി.ഐക്കും സര്‍ക്കാരിനും സംയുക്തമായി കൈകാര്യം ചെയ്യാമെന്നും ധനമന്ത്രാലയംമുന്നോട്ടുവച്ച ആവശ്യത്തില്‍വ്യക്തമാക്കിയിരുന്നു.2017-18ല്‍ അമ്പതിനായിരംകോടിരൂപയാണ് സര്‍പ്ലസ് ഫണ്ടായി ആര്‍.ബി.ഐസര്‍ക്കാരിന് കൈമാറിയത്.2016-17ല്‍ 30659 കോടി രൂപയുംകൈമാറി.മൂലധനം നല്‍കി പൊതുമേഖലാ ബാങ്കുകളെ സഹായിക്കു(റീകാപ്പിറ്റലൈസേഷന്‍)ന്നത് ഉള്‍പ്പെടെയുള്ളകാര്യങ്ങളാണ് ഈ തുക കൊണ്ടുനടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മികച്ചനിലയിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുമ്പോഴാണ് ഇത്രയും വലിയതുക ആര്‍ബിഐയോട് ആവശ്യപ്പെട്ടന്നത്
ശ്രദ്ധേയം. നോട്ട് നിരോധനംഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെതകര്‍ത്തെന്ന് പ്രതിപക്ഷവുംഒരുപറ്റം സാമ്പത്തിക വിദഗ്ധരും പലവട്ടം മുന്നറിയിപ്പ്‌നല്‍കിയിരുന്നു. നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികമാണ് നാളെ.വന്‍കിടകോര്‍പ്പറേറ്റ് മേഖലയിലൊഴികെ മറ്റെല്ലാരംഗത്തും മാന്ദ്യമുണ്ടെന്നും വിദഗ്ദ്ധര്‍ പറയുന്നു. 2019 ലെ പൊതുതെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ യിരിക്കെ സമ്പദ്വ്യവസ്ഥയ്ക്ക് ഉണര്‍വ് പകരുന്നതിനാണ് ഇത്രയും ഭീമമായതുക സര്‍ക്കാര്‍ ആവസ്യപ്പെട്ടതെന്നാണ് സൂചന.മാന്ദ്യം തുടരുന്നത് വീണ്ടും അധികാരത്തിലെത്താനുള്ള ബിജെപിയുടെ സാധ്യതകള്‍ക്ക് തിരിച്ചടിയാകുമെന്നു കണ്ടാണ് ഇപ്പോഴത്തെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു

അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…