
പാലക്കാട് : ജില്ലയില്‍ വാക്സിന്‍ വിതരണം അവസാനഘട്ടത്തില്‍. ഇതുവരെ 83.4 ശതമാനം പേര്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചു. 40 ലക്ഷം പേര്‍ (4,07,7200) ഇതുവരെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 3,63,5470 പേര്‍ കോവിഷീല്‍ഡും 4,39,065 പേര്‍ കോവാക്സിനും 2,665 പേര്‍ സ്പുട്നിക് വാക്സിനുമാണ് സ്വീകരിച്ചത്. കോവിഡിന്റെ മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കേ വാക്സിന്‍ വിതരണത്തില്‍ ഇത്രയധികം മുന്നേറിയത് ജില്ലയ്ക്ക് ആശ്വാസമാണ്. രണ്ടാം ഡോസ് 100 ശതമാനമാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.18 വയസ്സ് കഴിഞ്ഞ മുഴുവന്‍ ആളുകളും ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. 9.4 ശതമാനം പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ് തുടങ്ങിയ മുന്നണിപ്പോരാളികള്‍ക്ക് മാത്രമാണ് നിലവില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. രണ്ടാംഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കും ബൂസ്റ്റര്‍ നല്‍കും. 18നും 44നും ഇടയില്‍ 10,88,327 പേരാണ് ജില്ലയിലുള്ളത്. ഇതില്‍ 99 ശതമാനം പേരും (10,75,495) ഒന്നാം ഡോസും 77 ശതമാനം (8,27,959) രണ്ട് ഡോസും സ്വീകരിച്ചു. 45നും -59നും ഇടയില്‍ പ്രായമുള്ള 6,18,856 പേരാണ് ജില്ലയിലുള്ളത്. ഇതില്‍ 88 ശതമാനം (5,45,982) ആളുകള്‍ ഒന്നാം ഡോസും 89 ശതമാനം (4,86,060) പേര്‍ രണ്ട് ഡോസും സ്വീകരിച്ചു. 60ന് മുകളില്‍ പ്രായമുള്ള 4,33,078 പേരാണ് ജില്ലയിലുള്ളത്. ഇതില്‍ 100 ശതമാനം (4,38,946) പേര്‍ ഒന്നാം ഡോസും, 90 ശതമാനം (3,95,233) പേര്‍ രണ്ട് ഡോസും സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് 100 ശതമാനമാക്കാനുള്ള തീവ്രശ്രമവും ആരോഗ്യ വകുപ്പ് തുടങ്ങി. രണ്ടാം ഡോസ് വാക്സിനെടുക്കാന്‍ സമയമായവരെ കണ്ടെത്തി വാക്സിന്‍ നല്‍കും. അടുത്ത മാസങ്ങളില്‍ ജില്ലയില്‍ സമ്പൂര്‍ണ വാക്സിന്‍ വിതരണ പ്രഖ്യാപനവുമുണ്ടാകും.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…











