ന്യൂഡല്‍ഹി : ഇപ്പോഴും 2ജി ഫോണ്‍ ഉപയോഗിക്കുന്നവരെ തങ്ങളുടെ കണക്ഷനിലേക്ക് ആകര്‍ഷിക്കാനുള്ള ജിയോയുടെ ശ്രമമാണ് ജിയോ നെക്സ്റ്റ് ബഡ്ജറ്റ് 4ജി ഫോണ്‍. ഗൂഗിളുമായി സഹകരിച്ചാണ് ഈ ഫോണ്‍ ജിയോ ഇറക്കുന്നത്. ജിയോ ഫോണ്‍ നെക്സ്റ്റ് സെപ്തംബര്‍ 10 മുതല്‍ വിപണിയില്‍ എത്തും.ഇതുവരെ ജിയോ ഫോണുകള്‍ ഉപയോഗിച്ച ഇന്റര്‍ഫേ

സില്‍ നിന്നും വ്യത്യസ്തമായി, പൂര്‍ണ്ണമായും ഒരു ആന്‍ഡ്രോയ്ഡ് ഫോണായിരിക്കും ജിയോ

ഫോണ്‍ നെക്സ്റ്റ്. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് അപ്‌ഡേറ്റുകള്‍ ലഭിക്കും. പ്ലേ സ്റ്റോറില്‍ നിന്നും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. തുടങ്ങിയ എല്ലാ ആന്‍ഡ്രോയ്ഡ് സൗകര്യങ്ങളും ഇതില്‍ ലഭ്യമാണ്. ഗൂഗിള്‍ അസിസ്റ്റന്റ് സപ്പോര്‍ട്ടും ഇതില്‍ ലഭിക്കും.3,500 രൂപയാണ് ഈ ഫോണിന് പ്രതീക്ഷിക്കുന്ന വില. ഗൂഗിള്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ ടെക് സൈറ്റുകളും ഈ വിലയാണ് മുന്നോട്ട് വയ്ക്കുന്നത്. അതേ സമയം 500 രൂപ അടച്ച് ഈ ഫോണ്‍ വാങ്ങാനുള്ള പ്ലാനും ജിയോ അവതരി

പ്പിക്കുന്നുണ്ട്. തവണ വ്യവസ്ഥയില്‍ പിന്നീട് പണം ഈടാക്കും. ആറുമാസത്തിനുള്ളില്‍ 50 ലക്ഷം ജിയോ ഫോണ്‍ നെക്സ്റ്റ് വില്‍ക്കാം എന്നാണ് ജിയോ പദ്ധതിയിടുന്നത്.എച്ച്ഡിആര്‍ മോഡ് അടക്കം ജിയോ നെക്സ്റ്റ് ക്യാമറയില്‍ ലഭ്യമാകും. ഇതില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സറും ലഭ്യമാണ്. ക്യൂവല്‍കോം ചിപ്പ് സെറ്റായിരിക്കും ജിയോ ഫോണ്‍ നെക്സ്റ്റില്‍ എന്നാണ് സൂചന. എച്ച്ഡി ഡിസ്‌പ്ലേ ഫോണിന് ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഭൈരവന്‍ തെയ്യത്തിന്റെ ശില്‍പ്പം നരേന്ദ്രമോദിക്ക് സമ്മാനിച്ച് പിണറായി വിജയന്‍

ന്യൂഡല്‍ഹി: കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ അറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര…