
ന്യൂയോര്‍ക്ക്: പ്രത്യേക പദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. പ്രത്യേകപദവി റദ്ദാക്കിയ ഓഗസ്റ്റ് അഞ്ചിനു മുമ്പുവരെജമ്മു കശ്മീര്‍ കുഴപ്പം പിടിച്ച അവസ്ഥയിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അക്രമസംഭവങ്ങളും പ്രതിഷേധ പ്രകടനങ്ങളും കാരണം ജീവഹാനികള്‍ ഉണ്ടാകരുത് എന്നതിനായിരുന്നു സര്‍ക്കാരിന്റെ പ്രഥമപരിഗണനയെന്ന് അദ്ദേഹംന്യൂയോര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
2016ല്‍ സ്വയംപ്രഖ്യാപിത ഭീകരവാദി ബുര്‍ഹാന്‍ വാനിയെ സൈന്യം കൊലപ്പെടുത്തിയതിനു പിന്നാലെ അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ട അനുഭവം നമുക്കുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷമുള്ള സാഹചര്യം, ജീവഹാനികളില്ലാതെ നിയന്ത്രണവിധേയമാക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ മുന്‍ഗണന. അതിനാലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്- ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടെ ജമ്മു കശ്മീരില്‍ 42000ത്തോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ ശ്രീനഗറിലെ തെരുവുകളില്‍ മര്‍ദനത്തിന് ഇരയായിട്ടുണ്ട്. വിഘടനവാദത്തിനെതിരെ എഴുതിയ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഈദിന് വീട്ടിലേക്ക് മടങ്ങിയ സൈനികരെ തട്ടിക്കൊണ്ടുപോവുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ജമ്മു കശ്മീരില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചത് ഓഗസ്റ്റ് അഞ്ചിനല്ല.ഓഗസ്റ്റ് അഞ്ചിനു മുമ്ബുവരെജമ്മു കശ്മീരില്‍ കുഴപ്പം പിടിച്ച അവസ്ഥയായിരുന്നു.പ്രശ്നങ്ങളെ നേരിടാനുള്ള ഒരു വഴിയെന്ന നിലയ്ക്കാണ് പ്രത്യേകപദവി റദ്ദാക്കിയതെന്നുംജയ്ശങ്കര്‍ പറഞ്ഞു.








