ബാഴ്സലോണയില്‍ നിന്നും ലോക റെക്കോഡ് തുകയ്ക്ക് പിഎസ്ജിയിലെത്തിയ സൂപ്പര്‍ താരം നെയ്മര്‍ അടുത്തിടെ ബാഴ്സയുടെ ഡ്രസിങ് റൂം സന്ദര്‍ശിച്ചത് ഫുട്ബോള്‍ ലോകത്തെ കൗതുക കാഴ്ചയായിരുന്നു. പിഎസ്ജിയുടെ പണം കണ്ട് കണ്ണ് മഞ്ഞളിച്ചാണ് നെയ്മര്‍ പോയതെന്നായിരുന്നു ട്രാന്‍സ്ഫര്‍ നടന്നപ്പോള്‍ താരത്തിനെതിരേ ഉയര്‍ന്നിരുന്ന ഏറ്റവും വലിയ ആക്ഷേപം. 222 ദശലക്ഷം യൂറോ റിലീസ് ക്ലോസ് നല്‍കിയാണ് പിഎസ്ജി താരത്തെ ക്യാംപ് ന്യൂവില്‍ നിന്നും പാര്‍ക്ക് ഡി പ്രിന്‍സസില്‍ എത്തിച്ചത്.

എന്നാല്‍ ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത കൂടി. ഡ്രിസിങ് റൂമില്‍ തന്റെ പഴ സഹതാരങ്ങളെ സന്ദര്‍ശിക്കാനെത്തിയ നെയ്മര്‍ തന്നെ ബാഴ്സയില്‍ വീണ്ടും തിരിച്ചെടുക്കുമോ എന്നു ചോദിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

തമാശ രൂപേണ ചോദിച്ചതാണെങ്കിലും താരത്തിന് ബാഴ്സയിലേക്കു തിരിച്ചുവരാന്‍ താല്‍പ്പര്യമുണ്ടെന്ന രീതിയിലാണ് ഇക്കാര്യം വിലയിരുത്തപ്പെടുന്നത്. ബാഴ്സയില്‍ സന്ദര്‍ശനത്തിനെത്തിയ താരം ലയണല്‍ മെസി, ലൂയിസ് സുവാരസ് എന്നിവര്‍ക്കൊപ്പം ഇരിക്കുന്ന ചിത്രവും പങ്കുവെച്ചിരുന്നു.

അതേസമയം പിഎസ്ജിയില്‍ നിന്ന് നെയ്മര്‍ റയലിലേക്ക് മാറിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നെയ്മറുടെ പിതാവ് റയല്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തിയതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരാര്‍ കാലാവധി 2021 ല്‍ അവസാനിക്കുകയാണ് ഈ അവസരത്തിലാണ് താരം റയലിലെത്തുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. മാത്രമല്ല പിഎസ്ജി പരിശീലകന്‍ ഉനായ് എംറിയുമായി താരം അത്ര അടുപ്പത്തിലല്ല എന്നതും വാര്‍ത്തയ്ക്ക് ശക്തി നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…