Home Breaking News ഓസ്‌ട്രേലിയയിലും കൊറോണ വാക്‌സിൻ ഒരുങ്ങുന്നു; പിന്നിൽ യുഎസ്

ഓസ്‌ട്രേലിയയിലും കൊറോണ വാക്‌സിൻ ഒരുങ്ങുന്നു; പിന്നിൽ യുഎസ്

5
0

സിഡ്‌നി: കൊറോണ വാക്‌സിനായി ഓസ്‌ട്രേലിയയിലും പരീക്ഷണം നടക്കുന്നു. യുഎസ് ബയോടെക്‌നോളജി കമ്പനിയാണ് ഇതിന് പിന്നിലുള്ളത്. ഒരു വർഷത്തിനുള്ളിൽ തന്നെ വാക്‌സിൻ് പുറത്തിറക്കാനാവുമെന്നാണ് ഇവരുടെ പ്രതീക്ഷ.
നോവാവാക്‌സ് എന്ന കമ്പനിയാണ് മനുഷ്യരിൽ ഈ വാക്‌സിൻ പരീക്ഷിക്കാൻ ഒരുങ്ങുന്നത്. 131 വളണ്ടിയർമാരിലാണ് പരീക്ഷണം നടത്തുന്നത്. മെൽബൺ, ബ്രിസ്‌ബേൻ എന്നീ നഗരങ്ങളിലായിട്ടാണ് പരീക്ഷണം നടക്കുന്നത്. എത്രത്തോളം സുരക്ഷിതമാണ് വാക്‌സിൻ എന്നാണ് ആദ്യം പരിശോധിക്കുക. അടുത്ത ഘട്ടത്തിൽ ഇത് എത്രത്തോളം ഫലപ്രദമാണെന്ന് പരീക്ഷിക്കും. ഈ വർഷം അവസാനത്തോടെ ഫലമറിയാൻ സാധിക്കുമെന്ന് കമ്പനിയുടെ റിസർച്ച് ചീഫ് ഡോ. ഗ്രിഗറി ഗ്ലെൻ പറയുന്നു.
്അതേസമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മരുന്നുകൾ ഇപ്പോൾ പരീക്ഷണ ഘട്ടത്തിലുണ്ട്. ചൈന, യൂറോപ്പ്, അമേരിക്ക എന്നിവരാണ് മുന്നിലുള്ളത്. നിലവിൽ യുഎസ്സിലെ മരുന്ന് കമ്പനി ഗിലിയഡിന്റെ റെംഡിസിവിറിന് പ്രതിരോധ മരുന്നായി ഉപയോഗിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ചവരിൽ മരണനിരക്ക് കുറഞ്ഞ് വരുന്നതായി കണ്ടെത്തിയിരുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ഈ മരുന്ന് കൂടുതൽ ഉൽപ്പാദിപ്പിക്കാനാണ് തീരുമാനം.
ഇതിനിടെ ലോകാരോഗ്യ സംഘടന മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്‌ളോറോക്വീനിന്റെ പരീക്ഷണം നിർത്തിവെച്ചിരിക്കുകയാണ്. സുരക്ഷാ സംബന്ധമായ ആശങ്കകളെ തുടർന്നാണ് പരീക്ഷണം താൽക്കാലികമായി നിർത്തിവെച്ചത്. ഇക്കാര്യം സംഘടനാ ഡയറക്ടർ ടെഡ്രോസ് അദാനോ ഗെബ്രിയെസൂസ് വ്യക്തമാക്കി. ഈ മരുന്ന് ഉപയോഗിക്കുന്നതിനെതിരെ വിവിധ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here