പെരുമ്പാവൂർ: ലൈഫ്മിഷൻ
ഇടപാടിൽ വിജിലിൻസിന്റെ പ്രാഥമിക അന്വോഷണത്തിൽ അഴിമതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സർക്കാർ രാജിവെക്കണാമെന്നാവശ്യപ്പെട്ട് മുടക്കുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. ഐ.എൻ.റ്റി.യു.സി. ജില്ല ജനറൽ സെക്രട്ടറി പി.പി. അവറാച്ചൻ ധർണ ഉദ്ഘാടനം ചെയ്തു. ജോബി മാത്യു അധ്യക്ഷത വഹിച്ചു. റ്റി.കെ. സാബു, എ.റ്റി. അജിത്കുമാർ, എൽദോ പാത്തിക്കൽ, പി.പി. ശിവരാജൻ, ഷാജി കീച്ചേരിൽ, പി.കെ. രാജു, കെ.റ്റി. മനോജ് എന്നിവർ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: ലൈഫ്മിഷൻ ഇടപാടിൽ സർക്കാർ രാജിവെക്കണാമെന്നാവശ്യപ്പെട്ട് മുടക്കുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ ഐ.എൻ.ടി.യു.സി. ജില്ല ജനറൽ സെക്രട്ടറി പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു.




