Home Editor's Choice കഴക്കൂട്ടത്ത് സിപിഎം ബിജെപി സംഘര്‍ഷം; 4 ബി ജെ പി പ്രവര്‍ത്തകര്‍ക്ക് പരിക്ക്; തളിപ്പറമ്ബില്‍ കള്ളവോടിനും...

കഴക്കൂട്ടത്ത് സിപിഎം ബിജെപി സംഘര്‍ഷം; 4 ബി ജെ പി പ്രവര്‍ത്തകര്‍ക്ക് പരിക്ക്; തളിപ്പറമ്ബില്‍ കള്ളവോടിനും ശ്രമം

2
0

തിരുവനന്തപുരം: ( 06.04.2021) കഴക്കൂട്ടത്ത് സിപിഎം ബിജെപി സംഘര്‍ഷം. കാട്ടായിക്കോണത്ത് സിപിഎം പ്രവര്‍ത്തകര്‍ ബൂത് ആക്രമിച്ചെന്ന് ബിജെപി ആരോപിച്ചു. സംഭവത്തില്‍ നാലു ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ സ്ഥലത്തെത്തി. ബൂത് ഓഫിസിലിരുന്ന പ്രവര്‍ത്തകര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഇവിടെയുണ്ടായിരുന്നു.തളിപ്പറമ്ബില്‍ കള്ളവോടിനും ശ്രമമുണ്ടായി. ബൂത് നമ്ബര്‍ 110ല്‍ കള്ളവോടിനെത്തിയ ആളെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു. സിപിഎം പ്രവര്‍ത്തകനെന്ന് യുഡിഎഫ് ആരോപിച്ചു. അറസ്റ്റ് ചെയ്യണമെന്ന ആവശ്യം പൊലീസ് തള്ളി. ഒന്നാം നമ്ബര്‍ ബൂതില്‍ കള്ളവോട് ചലഞ്ച് ചെയ്ത യുഡിഎഫ് ബൂത് ഏജന്റിന് മര്‍ദനമേറ്റു. അമ്ബലപ്പുഴയില്‍ ഇരട്ടവോടുള്ളയാളുടെ പേരില്‍ വോട് ചെയ്യാനെത്തിയ ആളെ തടഞ്ഞു. ബൂത്ത് നമ്ബര്‍ 67ല്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ ആളാണ് കള്ളവോടിന് ശ്രമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here