Home Kannur മന്‍സൂര്‍ വധം: മകന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് പി. ജയരാജന്‍

മന്‍സൂര്‍ വധം: മകന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് പി. ജയരാജന്‍

3
0

കണ്ണൂര്‍: കൂത്തുപറമ്ബില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പി. ജയരാജന്‍ രംഗത്ത്.’ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’ എന്ന പി ജയരാജന്റെ മകന്‍ ജെയിന്‍ രാജിന്റെ ഒറ്റവരി പോസ്റ്റാണ് വിവാദമായത്.തന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തമൊരു അഭിപ്രായ പ്രകടനത്തോട് യോജിക്കുന്നില്ല. പാര്‍ട്ടി അനുഭാവികള്‍ ഏര്‍പെടേണ്ടത് പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here