Home Breaking News പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടതായി പൊലീസ്; തെരച്ചില്‍ ഊര്‍ജിതമാക്കി

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടതായി പൊലീസ്; തെരച്ചില്‍ ഊര്‍ജിതമാക്കി

3
0

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടതായി പൊലീസ്. തൂത്തുകുടി സ്വദേശി ജാഹിര്‍ ഹുസൈന്‍(48) ആണ് രക്ഷപ്പെട്ടത്. ജയില്‍ വളപ്പിലെ ജോലികള്‍ക്കിടെയാണ് പ്രതി കടന്നു കളഞ്ഞതെന്ന് അതികൃധര്‍ പറഞ്ഞു. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് സംഭവം. രാവിലെ ഒമ്ബതരയോടെ സെലിന് പുറത്തിറക്കിയ ശേഷമാണ് തടവുപുള്ളിയെ കാണാതായതെന്ന് അധികൃതര്‍ പറയുന്നു. പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി ജയില്‍ അധികൃതരും പൊലീസുകാരും അറിയിച്ചു. തിരുവനന്തപുരത്ത് നടന്ന ഒരു കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടാണ് ഇയാള്‍ പൂജപ്പുര ജയിലിലെത്തിയത്. 2017ലാണ് കൊലപാതകം നടന്നത്. പ്രതി 4 വര്‍ഷത്തെ തടവ് പൂര്‍ത്തിയാക്കിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here