കൊച്ചി കപ്പല്‍ശാലക്കെതിരെയുള്ള ഭീഷണി സന്ദേശം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി കൊച്ചി കപ്പല്‍ശാലയ്ക്കെതിരെ ഇ മെയില്‍ വഴി ഭീഷണി സന്ദേശം വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത്തവണ സന്ദേശം ലഭിച്ചത് മുമ്പ് ഭീഷണി സന്ദേശ കേസുകള്‍ അന്വേഷിച്ചിരുന്ന പോലീസ് സംഘത്തിനാണ്. പതിവ് പോലെ തന്നെ ഇവര്‍ക്ക് ലഭിച്ച സന്ദേശവും ഇമെയില്‍ മാധ്യമമാക്കിക്കൊണ്ടായിരുന്നു.സന്ദേശത്തില്‍ കപ്പല്‍ശാലല്‍ തകര്‍ക്കുമെന്ന് ഭീഷണി പറയുന്നു. ഇത് നാലാം തവണയാണ് കൊച്ചി കപ്പല്‍ ശാലയ്‌ക്കെതിരായ ഭീഷണി സന്ദേശമെത്തുന്നത്. പക്ഷെ ഇതുവരെ ഭീഷണി സന്ദേശത്തിന്റെ ഉറവിടം പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇത്തരം ഭീഷണി സന്ദേശം അയക്കുന്നതിനായി ഉപയോഗിക്കുന്ന ആപ്പ് കണ്ടെത്താന്‍ അന്വേഷണസംഘത്തിന് സാധിച്ചു. പ്രോട്ടോണ്‍എന്ന ആപ്പ് ആണ് ഇതിനായി ഉപയോഗിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…