Home Local newss പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എല്ലാ ചികിത്സകളും 20 മുതല്‍

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എല്ലാ ചികിത്സകളും 20 മുതല്‍

7
0

 

 

പത്തനംതിട്ട: കോവിഡ് വ്യാപന തീവ്രത കുറയുന്നതിനാല്‍ ഈ മാസം 20 മുതല്‍ ജനറല്‍ ആശുപത്രിയില്‍ എല്ലാ ചികിത്സകളും പുനരാരംഭിക്കും. ജനറല്‍ ആശുപത്രി മാനേജിങ് കമ്മിറ്റി യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചതാണിത്.കോവിഡ് ചികിത്സ തുടരും. ആശുപത്രിയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. 10 നിലയുള്ള പുതിയ കെട്ടിടം നിര്‍മിക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ ഇന്‍കെല്‍ കമ്ബനിക്ക് ചുമതല നല്‍കി. നിലവിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കും ഡി, ഇ ബ്ലോക്കുകളും പൊളിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്.ബി ആന്‍ഡ് സി ബ്ലോക്കിന് മുകളില്‍ ഒരു കോടി ചെലവില്‍ ഓപറേഷന്‍ തിയറ്ററും മോര്‍ച്ചറിക്ക് പിന്നില്‍ 2.68 കോടി ചെലവില്‍ ജില്ല വാക്‌സിന്‍ സ്‌റ്റോറും നിര്‍മിക്കാന്‍ ആശുപത്രി മാനേജിങ് കമ്മിറ്റി യോഗം അനുമതി നല്‍കി. ദേശീയ ആരോഗ്യ മിഷനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമകേന്ദ്രം നിര്‍മിക്കാന്‍ ആശുപത്രി കോമ്ബൗണ്ടില്‍ സ്ഥലം ലഭ്യമാക്കിയാല്‍ തുക അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.അഞ്ച് നിലകളുള്ള പുതിയ ഒ.പി ബ്ലോക്ക് കെട്ടിടത്തിന് 22.38 കോടി രൂപ നീക്കി വെച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആശുപത്രിയില്‍ സ്ഥാപിച്ച ഓക്‌സിജന്‍ പ്ലാന്റുകളുടെ ഉദ്ഘാടനം 23ന് നടക്കും. ചെന്നൈ സി.പി.സി.എല്‍ സ്‌പോണ്‍സര്‍ ചെയ്ത 500,1000 ലിറ്ററിന്റെ പ്ലാന്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. 500 ലിറ്റര്‍ പ്ലാന്റ് പ്രവര്‍ത്തിച്ചു തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here