Home Kerala ഭൂമി ഇടിഞ്ഞുതാഴുന്നു; നിരവധി കുടുംബങ്ങള്‍ ആശങ്കയില്‍

ഭൂമി ഇടിഞ്ഞുതാഴുന്നു; നിരവധി കുടുംബങ്ങള്‍ ആശങ്കയില്‍

8
0

ചെറുതോണി : വാഴത്തോപ്പ് പെരുങ്കാലായിലെ ജനവാസമേഖലയില്‍ ഭൂമി ഇടിഞ്ഞുതാഴുന്നത് പ്രദേശവാസികള്‍ക്ക് ഭീഷണിയാവുന്നു. 56 കോളനി പെരുങ്കാല ആനക്കൊമ്പന്‍ റോഡിലാണ് ഭൂമി ഇടിഞ്ഞുതാഴുന്നത്. വാഴത്തോപ്പ് പഞ്ചായത്ത് 14–ാം വാര്‍ഡ് ഉള്‍പ്പെടുന്ന പെരുങ്കാല ട്രൈബല്‍ സെറ്റില്‍മെന്റില്‍പെട്ട ഇരുപതോളം വീടുകള്‍ക്ക് ഭീഷണിയായി റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. റോഡില്‍നിന്ന് വീടുകള്‍ക്ക് അടിയിലൂടെ നൂറുമീറ്റര്‍ ദൂരത്തില്‍ പല ഇടങ്ങളിലും വെള്ളച്ചാലുകളുമുണ്ട്. ആശങ്കയിലായ കുടുംബങ്ങളെ ഇവിടെനിന്ന് മാറ്റിപ്പാര്‍പ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.മനോജ് ചേലപ്ലാക്കല്‍, തേവന്‍ പാണ്ഡ്യന്‍ കല്ലടയില്‍, സജി വേമ്പേനിക്കല്‍, സുകുമാരന്‍ മാവ്വിളയില്‍, ചന്ദ്രിക ജയറാം, അനീഷ് തുരുത്തിക്കാട്ടില്‍, തങ്കപ്പന്‍ തുരുത്തിക്കാട്ടില്‍, ചന്ദ്രന്‍ തുരുത്തിക്കാട്ടില്‍, മോളി മാണക്കോട്ട്, സുമിതി പാച്ചു വെള്ളക്കുടിയില്‍, സന്തോഷ് വെള്ളുക്കുടിയില്‍, അമ്മിണി പാലയ്ക്കല്‍ എന്നിവരുടെ വീടുകളാണ് ഭൂമി താഴുന്നതുമൂലം അപകട ഭീഷണിയിലായത്.പെരുങ്കാലായില്‍ മഹാപ്രളയത്തില്‍ ഉരുള്‍പൊട്ടി ആള്‍നാശമടക്കം നേരിട്ടിരുന്നു. സഭൂമി ഇടിഞ്ഞുതാഴുന്നത് മീപത്ത് പലയിടങ്ങളിലും സോയില്‍ പൈപ്പിങ് രീതിയിലുള്ള പ്രതിഭാസങ്ങള്‍ കണ്ടിരുന്നതായും നാട്ടുകാര്‍ പറയുന്നു. ജിയോളജി ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തിയിരുന്നെങ്കിലും പ്രദേശത്തുനിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടിയുണ്ടായില്ല. ഭീഷണി നേരിടുന്ന കുടുംബങ്ങളെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്ന് പഞ്ചായത്തംഗം അജീഷ് കുമാര്‍ ആവശ്യപ്പെട്ടു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇടുക്കി തഹസില്‍ദാറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പെരുങ്കാല- ആനക്കൊമ്പന്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തം.

LEAVE A REPLY

Please enter your comment!
Please enter your name here