Home Covid 19 Updates സിവില്‍ സ്റ്റേഷനിലെ മാലിന്യം : ഉത്തരവാദിത്വം അതത് സ്ഥാപനങ്ങള്‍ക്കെന്ന് നഗരസഭ

സിവില്‍ സ്റ്റേഷനിലെ മാലിന്യം : ഉത്തരവാദിത്വം അതത് സ്ഥാപനങ്ങള്‍ക്കെന്ന് നഗരസഭ

4
0

ചാവക്കാട്: മിനി സിവില്‍ സ്റ്റേഷനിലെ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നുള്ള മാലിന്യത്തിന്റെ ഉത്തരവാദിത്വം അതത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു തന്നെയെന്ന് നഗരസഭാ ചെയര്‍പേഴ്സന്‍ ഷീജാ പ്രശാന്ത് പറഞ്ഞു. മാലിന്യം കൂട്ടിയിടുന്നതിനെതിരേ സിവില്‍സ്റ്റേഷനിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇതിനു മുമ്പും നോട്ടീസ് നല്‍കിയിട്ടുള്ളതാണ്.നഗരസഭയ്ക്ക് ഒരു ഹരിതകര്‍മസേനയുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നുള്ള മാലിന്യം ഹരിതകര്‍മസേനയ്ക്കു കൈമാറി മാലിന്യം ഫലപ്രദമായി നീക്കംചെയ്യാമെന്നിരിക്കെ അതിന് തയ്യാറാവാതിരിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ചെയര്‍പേഴ്സന്‍ പറഞ്ഞു.നഗരസഭ വെള്ളിയാഴ്ച സിവില്‍സ്റ്റേഷന്‍ പരിസരത്തെ മാലിന്യം നീക്കിയത് യു.ഡി.എഫിന്റെ സമരം കാരണമല്ലെന്നും ചെയര്‍പേഴ്സന്‍ പറഞ്ഞു.സിവില്‍ സ്റ്റേഷന്‍ പരിസരത്ത് കൂട്ടിയിട്ട മാലിന്യം നീക്കം ചെയ്യുന്നതിനുവേണ്ടി കഴിഞ്ഞദിവസം യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ സമരം സംഘടിപ്പിച്ചിരുന്നു.മാലിന്യം കൂട്ടിയിടുന്നത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടര്‍ന്നാല്‍ ആരോഗ്യവിഭാഗവുമായി ആലോചിച്ച് വേണ്ടതുചെയ്യുമെന്നും ചെയര്‍പേഴ്സന്‍ വ്യക്തമാക്കി.യു.ഡി.എഫ്. കൗണ്‍സിലര്‍മാരുടെ സമരത്തിന്റെ ഫലമാണ് നഗരസഭയെ മാലിന്യം നീക്കാന്‍ നിര്‍ബന്ധിതമാക്കിയതെന്ന് യു.ഡി.എഫ്. നേതാവും കൗണ്‍സിലറുമായ കെ.വി. സത്താര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here