
തൊടുപുഴ: സര്‍വ സൈന്യാധിപന്‍ ബിപിന്‍ റാവത്തിന് രാജ്യം അശ്രുപുഷ്പങ്ങള്‍ അര്‍പ്പിക്കുന്‌പോള്‍ ആദരാഞ്ജലിയുമായി ന്യൂമാന്‍ കോളജും. എന്‍സിസിയുടെ നേതൃത്വത്തില്‍ നടത്തിയ അനുശോചന യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. തോംസണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു.ചടങ്ങിന്റെ ഭാഗമായി നടന്ന പ്രാര്‍ഥനാഞ്ജലിക്ക് വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. മാനുവല്‍ പിച്ചളക്കാട്ട് നേതൃത്വം നല്‍കി. എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ പ്രജീഷ് സി. മാത്യു, റവ. എല്‍ദോ കെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു. സേനാമേധാവിയുടെ ഛായാചിത്രത്തിനു മുന്നില്‍ വിദ്യാര്‍ഥികളും അധ്യാപകരും പുഷ്പാഞ്ജലിയര്‍പ്പിച്ചു. സീനിയര്‍ അണ്ടര്‍ ഓഫീസര്‍ ഓസ്റ്റിന്‍ ജോസ്, റോഷ്‌നി സാബു, ആന്‍മരിയ തങ്കച്ചന്‍, അല്‍ത്താഫ് നൗഷാദ്, അഭിജിത്ത് അമല്‍ രവീന്ദ്രന്‍, ജോമി എല്‍സ ലൂയി, അന്നുമരിയ എന്നിവര്‍ നേതൃത്വം നല്‍കി. കരിമണ്ണൂര്‍ : സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. സ്‌കൂളിലെ എന്‍സിസി, എസ്പിസി, സ്‌കൗട്ട് ആന്‍ഡ ഗൈഡ്‌സ് എന്നിവയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ കരിമണ്ണൂര്‍ പഞ്ചായത്തംഗവും പിടിഎ പ്രസിഡന്റുമായ ലിയോ കുന്നപ്പിള്ളി അനുശോചന സന്ദേശം നല്‍കി. ഹെഡ്മാസ്റ്റര്‍ സജി മാത്യു, എന്‍സിസി ഓഫീസര്‍ ബിജു ജോസഫ്, എസ്പിസി ഓഫീസര്‍ ജിയോ ചെറിയാന്‍, സ്‌കൗട്ട്‌സ് മാസ്റ്റര്‍ സോജന്‍ ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. അപകടത്തില്‍ മരിച്ച മറ്റു 11 സൈനിക ഉദ്യോഗസ്ഥര്‍ക്കും ചടങ്ങില്‍ എന്‍സിസി, എസ്പിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് എന്നിവയുടെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. സൈനികരുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം, അധ്യാപകരായ ജെയ്‌സണ്‍ ജോസ്, സാബു ജോസ്, മാത്യു ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.മൂലമറ്റം: സംയുക്ത സേനാ മേധാവി ജനറല്‍ ബിബിന്‍ റാവത്തിനും അപകടത്തില്‍ മരിച്ച മറ്റു സൈനികര്‍ക്കും മൂലമറ്റത്തെ പൗരാവലി ആദരാഞ്ജലി അര്‍പ്പിച്ചു. ഡല്‍ഹി സ്‌പെഷല്‍ സെക്യൂരിറ്റി ഓഫീസറായിരുന്ന പി. ഉണ്ണികൃഷ്ണന്‍ സൈനികരുടെ ഛായാചിത്രത്തിനു മുന്‍പില്‍ പുഷ്പാര്‍ച്ചന നടത്തിയും ലാസ്റ്റ് സല്യൂട്ട് നല്‍കിയും ആദരമര്‍പ്പിച്ചു. പി. വി. സൗമ്യ, ഉത്രാടം കണ്ണന്‍, പൂത്തേട് രാജേഷ്, എം.ജി ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വ്യാപാരികള്‍, ഡ്രൈവര്‍മാര്‍, നാട്ടുകാര്‍ എന്നിവരും പുഷ്പാര്‍ച്ചന നടത്തിയും സല്യൂട്ട് ചെയ്തും ആദരാഞ്ജലിയര്‍പ്പിച്ചു.








