Home Latest News in Kerala പെരിയ ഇരട്ടക്കൊല; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

പെരിയ ഇരട്ടക്കൊല; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

3
0

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല; പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
കൊച്ചി: കാസര്‍ഗോഡ് പെരിയ ഇരട്ടകൊലക്കേസില്‍ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം സിജെഎം കോടതിയാണ് ഹര്‍ജി തള്ളിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ കേസ് അട്ടമറിക്കപ്പെടുമെന്ന വാദം എറണാകുളം സിജെഎം കോടതി അംഗീകരിച്ചു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച അറസ്റ്റിലായ സുരേന്ദ്രന്‍ എന്ന വിഷ്ണു സുര, എ. മധു എന്ന ശാസ്ത മധു, റെജി വര്‍ഗീസ്, എ. ഹരിപ്രസാദ്, ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ് എന്ന രാജു എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി വിധി പറഞ്ഞത്. കേസിലെ സിബിഐ അന്വേഷണം തടയുന്നതിനുവേണ്ടി സുപ്രീംകോടതിയെ വരെ സമീപിച്ചവരാണ് പ്രതികളെന്നും ഇവര്‍ ഉന്നത രാഷ്ട്രീയബന്ധങ്ങളുള്ളവരാണെന്നും സിബിഐ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here