
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു പ്രകടനമായി എത്തിയ പ്രതിഷേധക്കാര്‍ സെക്രട്ടറിയേറ്റിന്റെ സമര ഗേറ്റിന് മുന്നില്‍ പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നത് പ്രതിഷേധിച്ചു. കാലടി സര്‍വകലാശാലയിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിലും പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.








