
കോട്ടയം: പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി റബര്‍ ബോര്‍ഡ് ഓഫീസിനു സമീപത്തെ മേല്‍പ്പാലത്തിനു അടിയില്‍നിന്നും മണ്ണു നീക്കുന്ന ജോലികള്‍ അതിവേഗം പുരോഗമിക്കുന്നു. 25,000 ക്യുബിക് മണ്ണാണ് ഇവിടെനിന്നും നീക്കം ചെയ്യേണ്ടത്. രാത്രിയിലും പകലും ഇവിടെ മണ്ണുമാറ്റല്‍ ജോലികള്‍ നടക്കുകയാണ്. 85 മീറ്റര്‍ ദൂരത്തിലാണ് ഇവിടെനിന്നും മണ്ണെടുക്കുന്നത്. 24 മീറ്റര്‍ താഴ്ചയാണ് ഇവിടെ വേണ്ടത്. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഇവിടെ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. റവന്യു വകുപ്പും റെയില്‍വേയും ചര്‍ച്ച നടത്തി തര്‍ക്കങ്ങള്‍ പരിഹരിച്ച ശേഷമാണു മണ്ണെടുപ്പ് ജോലികള്‍ ആരംഭിച്ചത്. പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി കഞ്ഞിക്കുഴി ഭാഗത്തെ രണ്ടു ടണലുകള്‍ക്കടിയില്‍നിന്നും മണ്ണ് നീക്കം പുരോഗമിക്കുകയാണ്. കെകെ റോഡില്‍ പ്ലാന്റേഷന്‍ കോര്‍പറേഷനു സമീപത്തെ റെയില്‍വേ മേല്‍പ്പാലത്തിന്റെ അടിയില്‍നിന്നും മണ്ണ് നീക്കാനുണ്ട്. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഭാഗത്ത് 65 മീറ്റര്‍ ദൂരത്തിലാണ് മണ്ണ് നീക്കാനുള്ളത്. നിലവിലുള്ള പാതയ്ക്കു പുറമേ രണ്ടു പാതകള്‍ കൂടിയാണു പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി സ്ഥാപിക്കുന്നത്. റബര്‍ ബോര്‍ഡിനു സമീപത്തെ മേല്‍പ്പാലത്തിന്റെ പണികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണു തുറന്നു കൊടുത്തത്.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











