അ​ടി​ക്ക് തി​രി​ച്ച​ടി സി​പി​ഐ​യി​ൽ ഇ​ല്ല; മ​നു​ഷ്യ ജീ​വ​നെ​ടു​ക്കാ​ൻ ആ​ർ​ക്കും അ​ധി​കാ​ര​മി​ല്ല: പ​ന്ന്യ​ൻ
കണ്ണൂര്‍: സിപിഐയിലേക്ക് വരുന്നവരെ ശരിപ്പെടുത്തിയേക്കാമെന്ന ധാരണ വിലപ്പോവില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍. സിപിഐയിലേക്ക് ഇനിയും ആളുകള്‍ വരുമെന്നും മനുഷ്യ ജീവനെടുക്കുന്നത് ഏത് പാര്‍ട്ടിയാണെങ്കിലും അത് കൊലയാളി പാര്‍ട്ടിയാണെന്നും തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടന്ന പരിപാടിയില്‍ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. തളിപ്പറമ്പില്‍ സിപിഎം മുന്‍ ഏരിയ കമ്മിറ്റി അംഗം കോമത്ത് മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ സിപിഐയില്‍ ചേര്‍ന്ന സാഹചര്യത്തിലാണ് പന്ന്യന്റെ പ്രതികരണം എത്തുന്നത്. സിപിഐയാണ് ജനങ്ങള്‍ ഇഷ്ടപ്പെടുന്ന പാര്‍ട്ടി. ഈ പാര്‍ട്ടിയിലേക്ക് വരുന്ന ആളുകളെ ശരിപ്പെടുത്തിയേക്കാം എന്ന ധാരണ വിലപ്പോവില്ല. അടിക്ക് തിരിച്ചടി സിപിഐയില്‍ ഇല്ല. കൊലപാതകത്തെ നൂറ് ശതമാനം എതിര്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഐ. ഒരു മനുഷ്യന്റെ ജീവനെടുക്കാന്‍ ആര്‍ക്കും അധികാരമില്ല. മനുഷ്യ ജീവനെടുക്കുന്നത് ഏത് പാര്‍ട്ടിയാണെങ്കിലും അത് രാഷ്ട്രീയ പാര്‍ട്ടി അല്ലെന്നും കൊലയാളി പാര്‍ട്ടിയാണെന്നും പന്ന്യന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…