Home Kerala ”ശബരിമല സ്ത്രീപ്രവേശനം” ഹിന്ദു വിരുദ്ധ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പധര്‍മ സേന ഹർത്താൽ ജൂലൈ...

”ശബരിമല സ്ത്രീപ്രവേശനം” ഹിന്ദു വിരുദ്ധ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പധര്‍മ സേന ഹർത്താൽ ജൂലൈ 30ന്

2
0

തൃശൂർ: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഹിന്ദു വിരുദ്ധ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പധര്‍മ സേന ഹർത്താൽ പ്രഖ്യാപിച്ചു. ജൂലൈ 30ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ സേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അയ്യപ്പധർമ സേന ജനറൽ സെക്രട്ടറി ഷെല്ലി രാമൻ പുരോഹിത് ആണ് ഇക്കാര്യം അറിയിച്ചത്.

ശ്രീരാമസേന, ഹനുമാന്‍ സേന ഭാരത്, വിശാല വിശ്വകര്‍മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അതേസമയം, ബി ജെ പി, ആര്‍ എസ് എസ് ഉൾപ്പെടെയുള്ളവരുമായി ഈ അതേസമയം, ബി ജെ പി, ആര്‍ എസ് എസ് ഉൾപ്പെടെയുള്ളവരുമായി ഈ വിഷയത്തില്‍ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ സേന ജനറല്‍ സെക്രട്ടറി പറഞ്ഞു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ അമ്മമാരെ അണിനിരത്തി പമ്പയില്‍ തടയുമെന്നും ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here