ബീവറേജസ് കോർപറേഷൻ പുറത്തിറക്കിയ ബെവ് ക്യു ആപ്പിലെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടതായി ഫെയർ കോഡ് ടെക്‌നോളജീസ് അധികൃതർ അറിയിച്ചു. ഒട്ടിപി ലഭിക്കുന്നതിലെ കാലതാമസം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളാണ് പരിഹരിച്ചത്. ഏതെങ്കിലും ഫോണുകളിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ ആപ് റീഇൻസ്റ്റാൾ ചെയ്താൽ മതിയാകുമെന്നാണ് കമ്പനി അധികൃതർ അറിയിച്ചത്.
ബാറുകളിലും ബവ്‌കൊ, കൺസ്യൂമർ ഫെഡ് ഔട്!ലറ്റുകളിൽ വിൽപന സുഗമമായാണ് പുരോഗമിക്കുന്നത്. പരമാവധി സമീപ പ്രദേശത്തുള്ള മദ്യവിൽപ്പനശാലയിൽ തന്നെ ടോക്കൺ നൽകുന്ന രീതിയിലാണ് ആപ് ക്രമീകരിച്ചിരിക്കുന്നത്. . 20 കിലോമീറ്റർ ദൂരെ വരെയുള്ള ഔട്‌ലറ്റുകളിലെ ടോക്കൺ ലഭിച്ചതായുള്ള പരാതികൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. പിൻകോഡിന്റെ 20 കിലോമീറ്റർ ചുറ്റളവ് കണക്കാക്കി ടോക്കൺ നൽകുക എന്നത് ബിവറേജസ് കോർപറേഷന്റെ തീരുമാനമാണ്. എല്ലാ ഔട്ട്‌ലെറ്റുകളിലും ഉപഭോക്താവിനെ ലഭിക്കുന്നതിനാണ് ഇത് ചെയ്യുന്നതെന്നും കമ്പനി വ്യക്തമാക്കി.
പതിനാല് ലക്ഷം പേരാണ് ഇതിനോടകം ബെവ്ക്യു ആൻഡ്രോയിഡ് ആപ്ലികേഷൻ ഡൗൺലോഡ് ചെയ്തത്. ഇന്ന് ബുക്കിംഗ് ആരംഭിച്ച് രണ്ട് മണിക്കൂറിൽ 4,05,000 ടോക്കണാണ് നൽകിയത്. ഞായറാഴ്ചയും തിങ്കളാഴ്ചയും ഡ്രൈ ഡേ ആണെന്നിരിക്കെ ഇന്ന് കൂടുതൽ മദ്യവിൽപന നടക്കുമെന്നാണ് ബെവ്‌കോയുടെ കണക്കുകൂട്ടൽ.
Home Breaking News ബെവ് ക്യു ആപ്പിലെ പ്രശ്‌നങ്ങൾ പരിഹരിച്ചു; രണ്ടു മണിക്കൂറിനുള്ളിൽ നൽകിയത് നാല് ലക്ഷത്തിലേറെ ടോക്കൺ











