ചെറുവത്തൂര്‍: ചെറുവത്തൂര്‍ പഞ്ചായത്തിലെ വെങ്ങാട്ട് മയിച്ച പാലത്തേര പാലം റോഡ് പാലം പണി അവസാനഘത്തില്‍. എം രാജഗോപാലന്‍ എംഎല്‍എയുടെ ഇടപെടലിന്റെ ഭാഗമായി സര്‍ക്കാറില്‍ നിന്നും പ്രത്യേക അനുമതി വാങ്ങി കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പെടുത്തിയാണ് പാലം നിര്‍മിച്ചത്. ഏഴുകോടി രൂപയാണ് ഇതിനായി അനുവദിച്ചത്. പാലം പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തുകാരുടെ ചിരകാലാഭിലാഷമാണ് പൂവണിയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലാപഞ്ചായത്താണ് ഇവിടെ നടപ്പാലം നിര്‍മിച്ചത്. പിന്നീട് പലതവണ തകര്‍ന്ന് ഉപയോഗശൂന്യമായി. പഞ്ചായത്ത്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മരം, പലക എന്നിവ ഉപയോഗിച്ച് ഓരോ വര്‍ഷവും പാലം നിര്‍മിച്ചാണ് താല്‍ക്കാലികമായി ഉപയോഗിച്ചിരുന്നത്. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പെടാത്ത പദ്ധതിയായതിനാല്‍ എംഎല്‍എ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പാലം നിര്‍മിക്കാനുള്ള അനുമതി നല്‍കി. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പെടുത്തുകയും ചെയ്തു. അപ്രോച്ച് റോഡിന്റെ പണി നടക്കുകയാണ്. ഇതും പൂര്‍ത്തിയായാല്‍ പാലം തുറന്നു കൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…