സി.എം. സ്​റ്റീ​ഫന്‍ തൊ​ഴി​ലാ​ളി ച​രി​ത്ര​ത്തി​ലെ  അ​വി​സ്​മ​ര​ണീ​യ ശ​ബ്ദം : കൊ​ടി​ക്കു​ന്നില്‍    (UC MUST)
കൊല്ലം: കേരളത്തിലെ കശുഅണ്ടിയും കയറും കൈത്തറിയും ഉള്‍പ്പെടുന്ന പരമ്പരാഗത വ്യവസായ മേഖലയിലെ നിയമലംഘനവും അടിമത്തവും അവസാനിപ്പിച്ച് തൊഴിലാളികളും മനുഷ്യരാണെന്നും അവരുടെ അവകാശങ്ങള്‍ നിക്ഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും സമരത്തിലൂടെ തെളിയിച്ച അനശ്വരനായ നേതാവായിരുന്നു സി.എം.സ്റ്റീഫനെന്ന് കൊടിക്കൂന്നില്‍ സുരേഷ് എം.പി അഭിപ്രായപ്പെട്ടു. കേരള കശുഅണ്ടി തൊഴിലാളി കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഡി.സി.സി ഓഫീസില്‍ ചേര്‍ന്ന സി.എം. സ്റ്റീഫന്‍ അനുസ്മരണവും പ്രതിനിധി സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറി അഡ്വ. സവിന്‍ സത്യന്‍, എഴുകോണ്‍ നാരായണന്‍, അഡ്വ. പി.ജര്‍മിയാസ്, മംഗലത്ത് രാഘവന്‍ നായര്‍, വിപിന ചന്ദ്രന്‍, എസ്.സുഭാഷ് ചന്ദ്രബോസ്, ബാബു ജി.പട്ടത്താനം, ബോബന്‍ ജി.നാഥ്, ജയകൃഷ്ണന്‍, രതീഷ് കിളിത്തട്ടില്‍, നാവായിക്കുളം നടരാജന്‍, എരുവ വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. സി.എം. സ്റ്റീഫനെക്കുറിച്ച് പുസ്തകമെഴുതിയ വി.ടി. കുരീപ്പുഴ, എച്ച്. അന്‍വര്‍സേട്ട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…